Skip to Main Content
വൈപ്പിന്‍
എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലാണ് വൈപ്പിന്‍ സ്ഥിതി ചെയ്യുന്നത്. മുളവുകാട്, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, എളങ്കുന്നപ്പുഴ, പള്ളിപ്പുറം, കുഴുപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളാണ് വൈപ്പിന്‍ ബ്ളോക്ക് പഞ്ചായത്തിലുള്പ്പെടുന്നത്. ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, എളങ്കുന്നപ്പുഴ, പുതുവൈപ്പ്, കുഴുപ്പിള്ളി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വൈപ്പിന്‍ ബ്ളോക്ക് പഞ്ചായത്തിന് 87.35 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അതിരുകള്‍ വടക്ക് കൊടുങ്ങല്ലൂര്‍ ബ്ളോക്കും, കിഴക്ക് ഇടപ്പള്ളി ബ്ളോക്കും കൊച്ചി കോര്‍പ്പറേഷനും, തെക്ക് കൊച്ചി കോര്‍പ്പറേഷനും, പടിഞ്ഞാറ് അറബിക്കടലുമാകുന്നു. പഞ്ചായത്ത് സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് മഹാരാജാവിന്റെ അനുവാദത്തോടെ നാട്ടു പ്രമാണികള്‍ ആയിരുന്നു ഇവിടങ്ങളില്‍ ഭരണം നടത്തിയിരുന്നത്. വൈപ്പിന്‍ ബ്ളോക്കിലുള്പ്പെടുന്ന ഭൂരിഭാഗം പഞ്ചായത്തുകളും ഭൂമിശാസ്ത്രപരമായി പറഞ്ഞാല്‍ കടല്‍ വച്ചുപോയ കരപ്രദേശമാണ്. എ.ഡി. 1341-ല്‍ പെരിയാറില്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തില്‍ വെപ്പിന്‍കര ഉടലെടുത്തു എന്നാണ് കരുതപ്പെടുന്നത്. എ.ഡി.1341-ല്‍ ഉണ്ടായ അധിവര്‍ഷം മൂലം പെരിയാറും ചാലക്കുടിപ്പുഴയും കര കവിഞ്ഞൊഴുകുകയും, മലവെള്ളം കുത്തിയൊഴുകി വലിയൊരു പ്രളയമായി വരികയും താഴ്ന്ന പ്രദേശമായ ഇപ്പോഴത്തെ കൊച്ചി ഭാഗത്ത് ഒരു തുറമുഖം (അഴിമുഖം) രൂപപ്പെടുകയും ചെയ്തു. പ്രസ്തുത അഴിയെ ‘കൊച്ച് അഴി’ എന്നു വിളിച്ചുവരുകയും, പിന്നീടത് ലോപിച്ച് ‘കൊച്ചി’ എന്നറിയപ്പെടുകയും ചെയ്തു. എന്നാല്‍ അതിനു മുമ്പുമുതല്‍ തന്നെ ദീര്‍ഘകാലമായി നദി ഒഴുക്കിക്കൊണ്ടുവന്നിട്ടുള്ള എക്കലും മണ്ണും ഈ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുണ്ടാകണം. ഇപ്രകാരം വൈപ്പിന്‍കര രൂപപ്പെടുന്നതിനു മുമ്പു തന്നെ നെടുങ്ങാട്, പുക്കാട്, എളങ്കുന്നപ്പുഴ, മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് തുടങ്ങിയ പ്രദേശങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് നിഗമനം. വെള്ളപ്പൊക്കത്തിന്റെ അനന്തരഫലമായി ഈ പ്രദേശങ്ങളെല്ലാം പരസ്പരം ബന്ധിക്കപ്പെടുകയും, വിപുലീകരിക്കുകയും ചെയ്തിട്ടുണ്ടാകും. ക്രമേണ സമുദ്രം പിന്‍വാങ്ങുകയും കൂടി ചെയ്തപ്പോള്‍ ഇപ്പോഴത്തെ വൈപ്പിന്‍കര രൂപപ്പെടുകയായിരുന്നു. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിനും ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ പശ്ചിമ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട വിദേശ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ് എന്ന കൊടുങ്ങല്ലൂരിനും ഇടയിലായി 25 കി.മീ നീളത്തിലും ശരാശരി 2 കി.മീ വീതിയിലും കിടക്കുന്ന ജനസാന്ദ്രമായ ദ്വീപാണ് വൈപ്പിന്‍കര. പണ്ടു സമുദ്രം ഇപ്പോഴത്തെ കായലുകളുടെ കിഴക്കേക്കര വരെ വ്യാപിച്ചിരുന്നതായി പറയപ്പെടുന്നു. കായലിന്റെ കിഴക്കേക്കര കടക്കര (കടല്ക്കര), ഏഴിക്കര (ആഴിക്കര) എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഇതില്‍ നിന്ന് വൈപ്പിന്‍കര പ്രദേശങ്ങള്‍ സമുദ്രഭാഗമായിരുന്നുവെന്ന് സ്പഷ്ടമാണ്. കടല്‍ വച്ചുണ്ടായ ഭൂമി എന്ന അര്‍ത്ഥത്തില്‍ ഈ പ്രദേശം വൈപ്പുകള്‍ എന്നു വിളിക്കപ്പെട്ടുപോന്നിരിക്കണം. പിന്നീട് ഇംഗ്ളീഷുകാരുടെ വരവിനുശേഷം വൈപ്പിന്‍ എന്നായി തീര്‍ന്നു. പിന്നീട് കര കൂടിച്ചേര്‍ന്നപ്പോള്‍ വൈപ്പിന്കരയായി മാറി. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ലൈറ്റ് ഹൌസ് വൈപ്പിന്കരയിലെ പുതുവൈപ്പിനിലാണ്. 1979-ല്‍ സ്ഥാപിച്ച ഈ ലൈറ്റ്ഹൌസ് 36 കിലോമീറ്ററോളം ദൂരത്തില്‍ 20 ലക്ഷം മെഴുകുതിരികള്‍ ഒരുമിച്ചു കത്തിച്ചാലുള്ള വെളിച്ചമാണ് ഓരോ 20 സെക്കന്റിലും നാലു പ്രാവശ്യം വീതം ചൊരിയുന്നത്. വൈപ്പിന്‍ ബ്ളോക്കിലെ ഏതു പഞ്ചായത്തിനും അഭിമാനിക്കാവുന്ന ഒന്നാണിത്.
ചരിത്രം സാമൂഹ്യസാംസ്കാരികചരിത്രം
വൈപ്പിന്‍ ബ്ളോക്കിലുള്പ്പെടുന്ന എല്ലാ പഞ്ചായത്തുകളും ഭൂമിശാസ്ത്രപരമായി പറഞ്ഞാല്‍ കടല്‍ വച്ചുപോയ കരപ്രദേശമാണ്. എ.ഡി. 1341-ല്‍ പെരിയാറില്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തില്‍ വെപ്പിന്‍കര ഉടലെടുത്തു എന്നാണ് കരുതപ്പെടുന്നത്. എ.ഡി.1341-ല്‍ ഉണ്ടായ അധിവര്‍ഷം മൂലം പെരിയാറും ചാലക്കുടിപ്പുഴയും കര കവിഞ്ഞൊഴുകുകയും, മലവെള്ളം കുത്തിയൊഴുകി വലിയൊരു പ്രളയമായി വരികയും താഴ്ന്ന പ്രദേശമായ ഇപ്പോഴത്തെ കൊച്ചി ഭാഗത്ത് ഒരു തുറമുഖം (അഴിമുഖം) രൂപപ്പെടുകയും ചെയ്തു. പ്രസ്തുത അഴിയെ ‘കൊച്ച് അഴി’ എന്നു വിളിച്ചുവരുകയും, പിന്നീടത് ലോപിച്ച് ‘കൊച്ചി’ എന്നറിയപ്പെടുകയും ചെയ്തു. എന്നാല്‍ അതിനു മുമ്പുമുതല്‍ തന്നെ ദീര്‍ഘകാലമായി നദി ഒഴുക്കിക്കൊണ്ടുവന്നിട്ടുള്ള എക്കലും മണ്ണും ഈ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുണ്ടാകണം. ഇപ്രകാരം വൈപ്പിന്‍കര രൂപപ്പെടുന്നതിനു മുമ്പു തന്നെ നെടുങ്ങാട്, പുക്കാട്, എളങ്കുന്നപ്പുഴ, മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് തുടങ്ങിയ പ്രദേശങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് നിഗമനം. വെള്ളപ്പൊക്കത്തിന്റെ അനന്തരഫലമായി ഈ പ്രദേശങ്ങളെല്ലാം പരസ്പരം ബന്ധിക്കപ്പെടുകയും, വിപുലീകരിക്കുകയും ചെയ്തിട്ടുണ്ടാകും. ക്രമേണ സമുദ്രം പിന്‍വാങ്ങുകയും കൂടി ചെയ്തപ്പോള്‍ ഇപ്പോഴത്തെ വൈപ്പിന്‍കര രൂപപ്പെടുകയായിരുന്നു. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിനും ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ പശ്ചിമ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട വിദേശ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ് എന്ന കൊടുങ്ങല്ലൂരിനും ഇടയിലായി 25 കി.മീ നീളത്തിലും ശരാശരി 2 കി.മീ വീതിയിലും കിടക്കുന്ന ജനസാന്ദ്രമായ ദ്വീപാണ് വൈപ്പിന്‍കര. പണ്ടു സമുദ്രം ഇപ്പോഴത്തെ കായലുകളുടെ കിഴക്കേക്കര വരെ വ്യാപിച്ചിരുന്നതായി പറയപ്പെടുന്നു. കായലിന്റെ കിഴക്കേക്കര കടക്കര (കടല്ക്കര), ഏഴിക്കര (ആഴിക്കര) എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഇതില്‍ നിന്ന് വൈപ്പിന്‍കര പ്രദേശങ്ങള്‍ സമുദ്രഭാഗമായിരുന്നുവെന്ന് സ്പഷ്ടമാണ്. കടല്‍ വച്ചുണ്ടായ ഭൂമി എന്ന അര്‍ത്ഥത്തില്‍ ഈ പ്രദേശം വൈപ്പുകള്‍ എന്നു വിളിക്കപ്പെട്ടുപോന്നിരിക്കണം. പിന്നീട് ഇംഗ്ളീഷുകാരുടെ വരവിനുശേഷം വൈപ്പിന്‍ എന്നായി തീര്‍ന്നു. പിന്നീട് കര കൂടിച്ചേര്‍ന്നപ്പോള്‍ വൈപ്പിന്കരയായി മാറി. കൊച്ചി മഹാനഗരത്തില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നും ഒരു വിളിപ്പാടകലെ, നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മുളവുകാട്, വല്ലാര്‍പാടം എന്നീ ദ്വീപുകള്‍ ഉള്‍പ്പെടുന്ന മുളവുകാട് വില്ലേജിലെ ഏക പഞ്ചായത്താണ് മുളവുകാട്. നൂറ്റാണ്ടുകള്‍ തന്നെ പഴക്കമുള്ള ഈ ദ്വീപുകള്‍-ഇന്നും തികച്ചും ഒറ്റപ്പെട്ട ദ്വീപുകളായി നിലനില്ക്കുന്നു. ചില ചരിത്ര സംഭവങ്ങള്‍ക്കും, യുദ്ധസന്നാഹങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഇടമാണ് മുളവുകാട് ദ്വീപ്. സാംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ച ഐതിഹാസിക സമരനേതാക്കളും അധഃസ്ഥിതരുടെ ഉന്നമനത്തിനായി അഹോരാത്രം യത്നിച്ച പ്രതിഭകള്‍ക്കും ഈ ദ്വീപ് ജന്മം നല്‍കിയിട്ടുണ്ട്. കലാ സാംസ്കാരിക രംഗത്തും രാഷ്ട്രീയ രംഗത്തും അതിപ്രഗത്ഭരെ സംഭാവന ചെയ്തിട്ടുള്ള ഈ ദ്വീപിന്റെ തെക്കേഅറ്റത്തു സ്ഥിതി ചെയ്യുന്ന ബോള്‍ഗാട്ടിപാലസ് എന്ന കൊട്ടാരം അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. 1744-ല്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ഡച്ചുശില്പകലയുടെ നിത്യസ്മാരകമാണ്. 1829-ല്‍ ഈ കൊട്ടാരം പുതുക്കിപ്പണിയുകയും ബ്രിട്ടീഷ് ഭരണാധികാരി മേജര്‍ കാന്ഡഗോന് സായ്പിന് താമസിക്കാനായി (റസിഡന്‍സി ബംഗ്ളാവ്) കൊച്ചി മഹാരാജാവ് കല്പിച്ചു നല്‍കിയതായും ചരിത്ര രേഖകളില്‍ കാണുന്നു. കണിയാമ്പുറത്തെ കപ്പത്തോട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു തോടിലൂടെ പണ്ട് കാലത്ത് പത്തേമാരികളും പായ്ക്കപ്പലുകളും കടന്നുവന്നിട്ടുള്ളതായി ചരിത്രരേഖകള്‍ പറയുന്നു. അവിടെ അറ്റകുറ്റ പണികള്‍ക്കായി പത്തേമാരികളും, പായ്ക്കപ്പലുകളും വന്നുപോകുന്ന ഒരു ഡ്രൈഡോക്ക് മുമ്പ് ഉണ്ടായിരുന്നു. പ്രകൃതിരമണീയമായ ഈ ദ്വീപുകള്‍ വിനോദ സഞ്ചാരികളുടെ പറുദീസയാണ്. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത വല്ലാര്‍പാടം ദ്വീപിന് പടിഞ്ഞാറുവശത്തുകൂടിയും ഏലൂര്‍ ചമ്പക്കര ദേശീയ ജലപാത മുളവുകാട് ദ്വീപിന് കിഴക്കുഭാഗത്തുകൂടിയും കടന്നു പോകുന്നു. 19-ാം ശതകത്തില്‍ പൂര്‍വ്വാര്‍ദ്ധത്തില്‍ കൊച്ചി -എറണാകുളം “ഫെറി സര്‍വ്വീസ്“ എന്ന പേരില്‍ “തീ ബോട്ടുകള്‍” എന്നറിയപ്പെട്ടിരുന്ന ആവിയന്ത്രം പ്രവര്‍ത്തിപ്പിച്ച് ഓടുന്ന ബോട്ടുകള്‍ ഓടിത്തുടങ്ങി. കാലക്രമത്തില്‍ പോഞ്ഞിക്കരയ്ക്കും ഇപ്രകാരം തീ ബോട്ടുകള്‍ ഓടിയതായി ചരിത്രരേഖകള്‍ പറയുന്നു. മുളവുകാട് ദ്വീപിലെ സാംസ്കാരിക നായകന്മാരുടെ കൂട്ടത്തില്‍ പ്രഥമ ഗണനീയരായിട്ടുള്ളവര് സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനുമായിരുന്ന എബ്രഹാം മാടമാക്കല്‍, കേരളത്തിന്റെ സാംസ്ക്കാരിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പോഞ്ഞിക്കര റാഫി, അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും സന്തത സഹചാരിയായിരുന്ന സെബീന റാഫി എന്നിവരാണ്. പോഞ്ഞിക്കര റാഫിയുടെ കലിയുഗം എന്ന നോവലിന് സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സെബീനാ റാഫി ക്രിസ്തീയ സമുദായത്തിന്റെ തനതുകലയായ ചവിട്ടുനാടകത്തെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയും ഇതിന്റെ പുനരുദ്ധാരണത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. എ.ഡി.1341-ല്‍ ഉണ്ടായ അധിവര്‍ഷം മൂലം പെരിയാറും ചാലക്കുടിപ്പുഴയും കര കവിഞ്ഞൊഴുകുകയും മലവെള്ളം കുത്തി ഒഴുകി വലിയ ഒരു പ്രളയമായി വരികയും താഴ്ന്ന പ്രദേശമായ ഇപ്പോഴത്തെ കൊച്ചി ഭാഗത്ത് തുറമുഖം രൂപപ്പെടുകയും ചെയ്തു. പ്രസ്തുത അഴിയെ കൊച്ച് അഴി എന്നു വിളിച്ചുവരുകയും, പിന്നീട് ലോപിച്ച് കൊച്ചി എന്നറിയപ്പെടുകയും ചെയ്തു എന്നാണ് പറയപ്പെയുന്നത്. ഈ പ്രളയത്തിനു മുമ്പ്തന്നെ നെടുങ്ങാട്, മഞ്ഞനക്കാട്, പുക്കാട്, എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത്, പനമ്പുക്കാട് എന്നീ ദേശങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി തെളിവുകള്‍ ഉണ്ട്. അതില്‍ മഞ്ഞനക്കാട് ഇന്നത്തെ ഞാറക്കല്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. ഞാറക്കല്‍ എന്ന പേര് രൂപം കൊണ്ടതിനെ സംബന്ധിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഞാറപക്ഷികള്‍ ഇരിക്കുന്ന ദിക്ക് എന്ന അര്‍ത്ഥം വരുന്ന ഞാറക്കല്‍ എന്ന പേരുണ്ടായി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിദേശ ദേശാടനപ്പക്ഷിയായ ഞാറ എന്ന വലിയ ഇനം കൊക്ക് ധാരാളമായി ഈ പ്രദേശത്ത് വന്നിരുന്നു. കൊച്ചി തുറമുഖമായി വികസിക്കുന്നതിനുമുമ്പ് ഞാറക്കല്‍ ആയിരുന്നു കൊച്ചി രാജ്യത്തെ പ്രധാന തുറമുഖം. അവിടെ കപ്പലുകളില്‍ നിന്ന് ചരക്കുകള്‍ കയറ്റി ഇറക്കിയിരുന്നതും വ്യാപാര കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതും ഇന്ന് ഓര്‍മ്മ മാത്രമാണ്. ഒരു വലിയ ഡച്ച് (ലന്ത) സൈന്യം ഞാറക്കല്‍ വന്നിറങ്ങിയതായി കൊച്ചി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഞാറക്കല്‍ തുറമുഖത്തിന്റെ ലൈറ്റു ഹൌസ് ഇപ്പോഴത്തെ ലൈറ്റ് ഹൌസ് പാലത്തിനടുത്തായിരുന്നു. അവിടെ ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗ ദീപം ഇപ്പോള്‍ തൃശ്ശൂര്‍ മ്യൂസിയത്തില്‍ കാഴ്ച വസ്തുവായി സൂക്ഷിച്ചിരിക്കുന്നു. ഞാറക്കല്‍ ഫിഷ്പോണ്ട് ആണ് ലോകത്തില്‍ ആദ്യമായി പ്രകൃതിയുടെ സ്വാഭാവിക ചുറ്റുപാടില്‍ സ്ഥാപിക്കപ്പെട്ട മത്സ്യവളര്‍ത്തല്‍ കേന്ദ്രം. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഒരു മത്സ്യതൊഴിലാളി ഗ്രാമമായിരുന്ന ഞാറക്കല്‍ ഇന്ന് വളര്‍ന്ന് ഒരു പട്ടണത്തിന്റെ സൌകര്യത്തിലേക്കു നീങ്ങുകയാണ്. പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാന ഗ്രാമങ്ങളിലൊന്നായിരുന്നു ഞാറക്കല്‍. വില്ലേജ് ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്ന പുതിയേടത്ത് ഭഗവതി ക്ഷേത്രമാണ് (ഇപ്പോള്‍ ശിവക്ഷേത്രമെന്നു പ്രചരിപ്പിച്ചിരിക്കുന്നു.) ഞാറക്കലെ ഏറ്റവും പുരാതനമായ ക്ഷേത്രം. കൊച്ചി രാജ്യത്തെ (കൊച്ചി സംസ്ഥാനം) ഒരു പ്രധാന പ്രദേശമായ ഞാറക്കലെ ഈ ക്ഷേത്രത്തില്‍ കൊച്ചി രാജകുടുംബത്തിലെ തമ്പുരാട്ടിമാര്‍ തൊഴാന്‍ വന്നിരുന്നതായി പറയപ്പെടുന്നു.അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങള്‍ ഞാറക്കല്‍ താമസം തുടങ്ങിയത്. എ.ഡി.1824-ല്‍ ഇന്നു നിലവിലുള്ള പള്ളി പണിയുകയും ചെയ്തു. കൊച്ചി രാജാക്കന്മാര് പള്ളിക്ക് പ്രത്യേക പരിഗണനകള്‍ നല്‍കുകയും ഒരു രാജാവ് പള്ളി സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് റോഡുഗതാഗതത്തേക്കാള് ജലഗതാഗതത്തിനായിരുന്നു ഇവിടെ പ്രാധാന്യം. ഈ കരയ്ക്ക് നായരമ്പലം എന്ന പേര് ലഭിച്ചതിനെക്കുറിച്ച് നിലനില്‍ക്കുന്ന ഐതിഹ്യം ഇപ്രകാരമാണ്. ഞായര്‍ അമ്പലം എന്നായിരുന്നു ഇതിന്റെ പേര്. ഇവിടെ പണ്ട് ഒരു സൂര്യക്ഷേത്രം ഉണ്ടായിരുന്നു. ഞായര്‍ എന്നു കൂടി സൂര്യന് പേരുണ്ട്. സൂര്യക്ഷേത്രം എന്ന അര്‍ത്ഥത്തിലുള്ള ഞായര്‍ അമ്പലം എന്ന പ്രയോഗം പരിണമിച്ച് നായരമ്പലം എന്നായിമാറി. പഞ്ചായത്ത് ഒരു തീരദേശ ഗ്രാമമാണ്. കായലും, തോടുകളും പൊക്കാളിപ്പാടങ്ങളും, തെങ്ങും, കവുങ്ങും എല്ലാം തിങ്ങിനിറഞ്ഞു നില്ക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് നായരമ്പലം പഞ്ചായത്ത്. എ.ഡി. 1341-ല്‍ ഉണ്ടായ അതി രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ രൂപം കൊണ്ടതാണ് വൈപ്പിന്‍കര. ഏഷ്യയിലെ തന്ന ഏറ്റവും ഉയരമുള്ള ലൈറ്റ് ഹൌസ് വൈപ്പിന്കരയിലെ പുതുവൈപ്പിനിലാണ്. 1979-ല്‍ സ്ഥാപിച്ച ഈ ലൈറ്റ്ഹൌസ് 36 കി.മീ ദൂരത്തില്‍ 20 ലക്ഷം മെഴുകുതിരികള്‍ ഒരുമിച്ചു കത്തിച്ചാലുള്ള വെളിച്ചമാണ് ഓരോ 20 സെക്കന്റിലും നാലു പ്രാവശ്യം വീതം ചൊരിയുന്നത്. വൈപ്പിന്‍ ബ്ളോക്കിലെ ഏതു പഞ്ചായത്തിനും അഭിമാനിക്കാവുന്ന ഒന്നാണിത്. കോകസന്ദേശത്തില്‍ ഈ കരയിലെ നെടുങ്ങാട് പ്രദേശത്തെക്കുറിച്ച് ഒരു പരാമര്‍ശം ഉണ്ട്. ഈ പഞ്ചായത്തിന്റെ കിഴക്കു ഭാഗത്തുള്ള വലിയ കായലിലൂടെയുള്ള തോണി യാത്രയ്ക്കിടയില്‍ തങ്ങാന്‍ പറ്റിയ ഒരു വിശ്രമ സങ്കേതമായിരുന്നു നെടുങ്ങാട് എന്നാണ് സൂചന. നെടുങ്ങാട് കൊട്ടാരപ്പറമ്പ്, വെളിയത്താംപറമ്പിലുള്ള പുതിയേടം കോവിലകം, ക്ഷേത്ര സങ്കേതം എന്നിവ കൊച്ചിമഹാരാജാവിന്റെ വിശ്രമ സങ്കേതങ്ങളായിരുന്നു. ഫ്യൂഡല്‍ വ്യവസ്ഥിതി നിലവിലിരുന്ന കാലത്ത് ഏതാനും ജന്മിമാരുടെ കയ്യിലായിരുന്നു ഈ പ്രദേശം മുഴുവനും. ഒരു കാലത്ത് നായരമ്പലം ഭഗവതി ക്ഷേത്രത്തിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗം വരെ കടലായിരുന്നു. ഈ പ്രദേശത്ത് ആദ്യമായി നിലവില്‍ വന്ന ഒരു ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം നായരമ്പലം ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായി ഒരു കൊപ്രക്കളത്തില് കൊടക്കാട്ട് രാവുണ്ണിമേനോന് ആരംഭിച്ച പ്രൈമറി സ്കൂളായിരുന്നു. ഈ സ്ഥാപനം കാലക്രമേണ ഒരു ഹൈസ്കൂള്‍ ആയി മാറുകയും ചെയ്തു. അതാണ് ഇന്നത്തെ നായരമ്പലം ഭഗവതി വിലാസം ഹൈസ്കൂള്‍. ക്ഷേത്ര പരിസരത്ത് വഴിയോരത്തായി ഒരു സത്രവും വഴിയമ്പലവും സ്ഥിതി ചെയ്യുന്നു. 1940 മുതല്‍ ട്രേഡ് യൂണിയന് ബഹുജനസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായി. വനവും കാടും ഒരുമിച്ചു ചേരുന്നതിനാല്‍ ഗ്രാമപഞ്ചായത്തിന്റെ പേരില്‍ തന്ന ഒരു വൈചിത്രം ദ്യശ്യമാണ്. സ്ഥലനാമത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ എടവനക്കാട് എന്നത് കുടിയേറിയ നാമമാണെന്നാണ് മനസ്സിലാക്കുന്നത്. പള്ളിപ്പുറം വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 178 എന്ന നിലത്തിന്റെ (പള്ളിപ്പുറം എസ്.എസ്.ആര് 1901) ഉടമ ഒരു എടവന പറമ്പാടി കുഞ്ചുണ്ണി മേനോന് എന്ന് കാണുന്നത് കൊണ്ട് എടവന എന്ന തറവാട്ട് പേരില്‍ നിന്നുണ്ടായതാണ് എടവനക്കാട് എന്ന് പറയപ്പെടുന്നു. ആദ്യകാലത്ത് ഇവിടെ കണ്ടല്‍ക്കാടുകളും ഉപ്പുത്തക്കാടുകളും നിറഞ്ഞ പ്രദേശമായിരുന്നു. കടലിനും കായലിനും മദ്ധ്യേയുള്ള ഈ പ്രദേശം നാട്ടുരാജാക്കന്മാര് തമ്മിലും വിദേശികള്‍ തമ്മിലും നിരവധി യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എ.ഡി. 1503-ല്‍ പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച ഒരു കോട്ട വെപ്പിന്കരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറത്ത് ഇന്നും വലിയ കേടുപാടുകളൊന്നുമില്ലാതെ നിലകൊള്ളുന്നു. 1663-ല്‍ പോര്‍ച്ചുഗീസുകാര്‍ ഈ കോട്ട ഡച്ചുകാര്‍ക്ക് വിട്ടുകൊടുത്തു. പിന്നീട് 1789-ല്‍ തിരുവിതാംകൂറിലെ വലിയ ദിവാന്‍ജി ആയിരുന്ന വേലുത്തമ്പി ദളവയുടെ സമര്‍ത്ഥമായ ഇടപെടലിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ രാജാവ് ഡച്ചുകാരില്‍ നിന്നും കോട്ട വിലക്കുവാങ്ങി. പള്ളിപ്പുറം പള്ളിയുടെ തെക്കുഭാഗം മുതല്‍ വടക്കോട്ട് കൊടുങ്ങല്ലൂര്‍ ആഴി വരെയുള്ള പ്രദേശം തിരുവിതാംകൂര്‍ രാജാവിന്റെതായി. കൊച്ചിയെയും തിരുവിതാംകൂറിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിക്കല്ല് (കൊ.തി.കല്ലു) ഇന്നും അവിടെ കാണാം. വൈപ്പിന്‍കരയുടെ മുഴുവന്‍ അവകാശങ്ങളും എ.ഡി.1654-ാമാണ്ടില്‍ (കൊല്ലവര്‍ഷം 829-ല്‍) കൊച്ചി തമ്പുരാന് തന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ഛന് അട്ടിപ്പേറായി നല്കി എന്ന് ലോഗന്റെ മലബാര്‍ മാന്വുവലില്‍ പറയുന്നു. എ.ഡി. 1860 മുതല്‍ 1879 വരെ കൊച്ചിയിലെ ദിവാനായിരുന്നു തോട്ടക്കാട്ടു ശങ്കുണ്ണി മേനോന് വൈപ്പിന്കരയില് ചിറകള്‍ കെട്ടിക്കുകയും വെള്ളം വാര്‍ന്നു പോകുന്നതിന് തോടുകള്‍ നിര്‍മ്മിക്കുകയും ചെയ്തതു നിമിത്തം ഒട്ടേറെ പ്രദേശം നെല്കൃഷിയോഗ്യമായിത്തീര്ന്നു. 1341-ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വൈപ്പിന്‍കരയുടെ തെക്കെ അറ്റത്തു കിടക്കുന്ന ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പ്രദേശമായ മാലിപ്പുറം ഒരു പഴയകാല തുറമുഖമായിരുന്നു. കടപ്പുറം എന്നു തന്നയാണ് മാലിപ്പുറമെന്നതിനര്ത്ഥം. കൊച്ചി രാജ്യത്ത് വിതരണം ചെയ്യേണ്ട ഉപ്പ് ബോംബെയില്‍ നിന്നും ഈ തുറമുഖത്തു കൊണ്ടുവന്നിരുന്നു. ഉപ്പു ശേഖരിച്ചു വെക്കുന്നതിനു വേണ്ടിയുള്ള വലിയ പാണ്ടിക ശാലകള്‍ ഈ അടുത്ത കാലം വരെ നിലവിലുണ്ടായിരുന്നു. കൊച്ചി രാജാവിന്റെ വരുമാനത്തില്‍ ഒരു പ്രധാന ഇനമായിരുന്നു ഉപ്പ് നികുതി. മാലിപ്പുറത്തു ഒരു വലിയ കൊടിമരം ഉണ്ടായിരുന്നു. പകല്‍ സമയങ്ങളില്‍ കൊടികള്‍ കാണിച്ചും രാത്രിയില്‍ വിളക്കു കാട്ടിയും കപ്പലുകള്‍ക്ക് ദിശാബോധം നല്‍കിയിരുന്നു. മഴക്കാലത്ത് കാറ്റും കോളും ഏല്ക്കാതെ ഭദ്രമായി കപ്പലുകള്‍ക്ക് നങ്കുരമിട്ടു കിടക്കുന്നതിനു പറ്റിയ രൂപത്തില്‍ കടലിന്നടിയില്‍ പച്ച നിറത്തിലുള്ള ചളി ഇവിടെ രൂപപ്പെട്ടു കിടന്നിരുന്നു. ഞാറക്കല്‍ മുതല്‍ തെക്ക് പുറക്കാടു വരെ അങ്ങിനെ ഒരു മഡ് ബാങ്ക് ഉണ്ടായിരുന്നു. എളങ്കുന്നപ്പുഴ ഭാഗം കടലില്‍ നിന്നും നോക്കിയാല്‍ ഒരു ഇളകുന്ന പുഴയായിട്ടെ തോന്നിയിരുന്നുള്ളു. അങ്ങിനെയാണ് എളങ്കുന്നപ്പുഴക്കു ആ പേരു കിട്ടിയതെന്ന് കേരളത്തിലെ സ്ഥലനാമചരിത്രങ്ങള് എന്ന ഗ്രന്ഥത്തില്‍ വി.വി.കെ.വാലത്ത് രേഖപ്പെടുത്തിയിരിക്കുന്നു. സഹോദര പ്രസ്ഥാനത്തിന്റെ അലയടികള്‍ വൈപ്പിന്‍കരയുടെ മറ്റേതു പ്രദേശത്തെക്കാളും മുമ്പെ അനുരണനങ്ങള്‍ ഉണ്ടാക്കിയത് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഓച്ചന്തുരുത്തിലായിരുന്നു. എളങ്കുന്നപ്പുഴയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആറാട്ടാണ് പ്രസിദ്ധമായത്. അതോടനുബന്ധിച്ച് കുറത്തിയാട്ടം, ഓട്ടന്‍ തുള്ളല്‍, കഥകളി എന്നീ ക്ഷേത്ര കലകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. പഞ്ചായത്തില്‍ ധാരാളം കലാസാംസ്കാരിക/കായിക സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1341-ല്‍ ഉണ്ടായ വലിയ വെള്ളപൊക്കത്തെതുടര്ന്നാണ് വൈപ്പിന്‍കര എന്ന ഈ ദ്വീപ് ഉടലെടുക്കുന്നത്. 25 കിലോമീറ്റര്‍ നീളവും ശരാശരി 2 കിലോമീറ്റര്‍ വീതിയുമുള്ള ഈ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. എറണാകുളം ജില്ലയില്‍ കൊച്ചി താലൂക്കില്‍ വൈപ്പിന്‍ ബ്ളോക്കില്‍ പള്ളിപ്പുറം, കുഴുപ്പിള്ളി റവന്യൂ വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. മഹത്തായ ഒരു സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനര്ഹതയുള്ള പഞ്ചായത്താണ് പള്ളിപ്പുറം. വൈദേശികാക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും രുചിയറിഞ്ഞ മണ്ണാണ് ഇവിടെയുള്ളത്. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും ഈ ഗ്രാമത്തിന്റെ ഉത്തരഭാഗം തങ്ങളുടെ ആധിപത്യത്തിലമര്ത്തിയിരുന്നതിന്റെ പ്രത്യക്ഷമായ തെളിവുകള്‍ ഇന്നും നിലനില്ക്കുന്നു. 1503-ല്‍ പോര്‍ച്ചുഗീസുകാര്‍ ഇവിടെ നിര്‍മ്മിച്ച ആറു കോണുകളോടുകൂടിയ മൂന്നുനിലകളിലുള്ള കോട്ട ഇന്ത്യയിലെ തന്ന ഏറ്റവും പുരാതനമായ യൂറോപ്യന്‍ സ്മാരകമാണ്. പ്രസ്തുത കോട്ടയുടെ കുറെ തെക്കുഭാഗത്തായി കായല്‍ തീരത്ത് പോര്‍ച്ചുഗീസുകാര്‍ ഒരു വൈദികവിദ്യാലയം സ്ഥാപിച്ചിരുന്നു. വൈപ്പിക്കോട്ട സെമിനാരി എന്നു ചരിത്രരേഖകളില്‍ കാണുന്ന ഈ വൈദിക വിദ്യാലയത്തോടനുബന്ധിച്ച് 1577-ല്‍ സ്ഥാപിക്കപ്പെട്ട പ്രിന്റിംഗ് പ്രസ് കേരളത്തിലെ ആദ്യത്തെ അച്ചുക്കൂടമാണെന്നും ചില ചരിത്രകാരന്മാര് പ്രസ്താവിച്ചിട്ടുണ്ട്. 1661-ല്‍ ഡച്ചുകാരുടെ ആക്രമണത്തില്‍ പോര്‍ച്ചുഗീസുകാര്‍ പരാജിതരാകുകയും തുടര്‍ന്ന് ജെസ്വീട്ട് പാതിരികളുടെ അധീനതയിലായിരുന്ന സെമിനാരിയും പ്രസും ചേന്ദമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെടുകയുമാണുണ്ടായത്. പള്ളിപ്പുറത്തെ വൈദിക വിദ്യാലയം 1728-ല്‍ ഡച്ചുകാര്‍ ഒരു കുഷ്ഠരോഗ നിവാരണാലയമാക്കി മാറ്റി. 1789-ല്‍ ഡച്ചുകാര്‍ പള്ളിപ്പുറം തിരുവിതാംകൂര്‍ രാജാവിനു വിറ്റു. പക്ഷെ ആതുരാലയവും അതിനടുത്തുള്ള ചില കെട്ടിടങ്ങളും ഒമ്പതേക്കര്‍ സ്ഥലവും വില്പന ഉടമ്പടിയില്‍ പെടുത്തിയില്ല. ഡച്ചുകാര്‍ പിന്നീട് ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങിയപ്പോള്‍ പ്രസ്തുത സ്ഥലവും സ്വാഭാവികമായും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായി 1795-ലാണിത്. അടുത്തകാലംവരെ ഈ സ്ഥലം ബ്രിട്ടീഷ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പള്ളിപ്പുറം തിരുവിതാംകൂര്‍ രാജാവിനു വിറ്റതോടെ, മുനമ്പംവരെയുള്ള ആ പ്രദേശം പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലകപ്പെടുകയും ചെയ്തു. തിരു: കൊച്ചി ലയനത്തിനുശേഷവും അടുത്തകാലംവരെ പ്രസ്തുത പ്രദേശം പഴയ തിരുവിതാംകൂറിന്റെ വടക്കേ അറ്റത്തെ താലൂക്കായ വടക്കന്‍ പറവൂരിലാണ് ഉള്‍പ്പെട്ടിരുന്നത്. ഡച്ചുകാരുമായുള്ള ഉടമ്പടി വ്യവസ്ഥയനുസരിച്ച് 1921 വരെ ബ്രിട്ടീഷുകാര്‍ ആതുരാലയം നിലനിറുത്തിയിരുന്നു. അതിനുശേഷം ആ കെട്ടിടങ്ങള്‍ കന്യാമഠവും വിദ്യാലയവും നടത്തുവാന്‍ വിട്ടുകൊടുക്കുകയാണുണ്ടായത്. പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളില്‍ ഏറ്റവും സവിശേഷതയുള്ളത് പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണ്. ഉദ്ദേശം 700 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ചൂട്ടുപടയണി, വേല, ആള്‍തൂക്കം എന്നിവ ജില്ലയിലെ തന്ന അപൂര്‍വ്വം ആചാരാനുഷ്ഠാനങ്ങളില്പ്പെടുന്നു. വെപ്പിന് മുനമ്പം റോഡിന്റെ കിഴക്കുവശത്തായി മനോഹരമായ വെള്ളമണല്‍ വെളിയുടെ മദ്ധ്യത്തിലാണ് പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ താലപ്പൊലി ദൃശ്യങ്ങള്‍ തൃശൂര്‍പ്പൂരത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതാണ്
എറണാകുളം ജില്ലയില്‍ കൊച്ചി താലൂക്കില്‍ വൈപ്പിന്‍ ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് എളങ്കുന്നപ്പുഴ. എളങ്കുന്നപ്പുഴ, പുതുവൈപ്പ് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമപഞ്ചായത്തിന് 11.52 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഞാറക്കല്‍, കടമക്കുടി, മുളവുകാട് ഗ്രാമപഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മുളവുകാട് പഞ്ചായത്തും കൊച്ചി കോര്‍പ്പറേഷനും, തെക്കുഭാഗത്ത് കൊച്ചി കോര്‍പ്പറേഷനും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്. 1341-ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വൈപ്പിന്‍കരയുടെ തെക്കെ അറ്റത്തു കിടക്കുന്ന ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. ആദ്യമായി ഭാരതത്തിലെ ഓരോഗ്രാമവും സ്വയം പര്യാപ്തമാകണമെന്ന ലക്ഷ്യത്തോടെ “ഗ്രാമസ്വരാജിനെ” പറ്റി സ്വതന്ത്രഭാരതത്തിലെ ജനകീയ നേതാക്കള്‍ ചിന്തിച്ചതിന്റെ ഫലമായിട്ടാണ് ഇന്നത്തെ ഗ്രാമപഞ്ചായത്തിന്റെ ആദിരൂപമായ വില്ലേജ് യൂണിയന് ഉത്ഭവിച്ചത്. 1913ല്‍ ആണ് പഞ്ചായത്തുകളുടെ രൂപീകരണം സംബന്ധിച്ചുള്ള ആശയം ഉദയം ചെയ്തത്. കൊച്ചി രാജ്യത്ത് അക്കൊല്ലം വില്ലേജ് പഞ്ചായത്തുകള്‍ നിലവില്‍ വന്നു. 1914ല്‍ വില്ലേജ് പഞ്ചായത്ത് ആക്ട് അംഗീകരിച്ച് പരീക്ഷണാര്‍ത്ഥം താലൂക്കില്‍ ഒന്ന് എന്ന കണക്കില്‍ 5 പഞ്ചായത്തുകള്‍ രൂപീകൃതമായി. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അതില്‍ ഒന്നായിരുന്നു. മൂന്നു കൊല്ലങ്ങള്‍ക്കുശേഷം ഗ്രാമക്കോടതികള്‍ ഉണ്ടാക്കുവാനുള്ള അധികാരം വില്ലേജ് പഞ്ചായത്തിനുകിട്ടി. പിന്നീട് ഇവിടെ പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്തിയത് 1953ല്‍ ആയിരുന്നു. ഇതനുസരിച്ച് 1953-ല്‍ രൂപീകൃതമായ പഞ്ചായത്തിന്റെ പ്രസിഡന്റ് കെ.ടി.ജോര്‍ജ്ജും വൈസ് പ്രസിഡന്റ് എ.കെ.ആന്റണി മാസ്റ്ററുമായിരുന്നു. ഈ സമിതിയില്‍ 10 പൊതുഅംഗങ്ങളും ഒരു പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ അംഗവും ഉണ്ടായിരുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫിഷറീസ് സ്റ്റേഷന് 1979 മുതല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രധാനമായും ഇത് ഒരു ഗവേഷണ സ്ഥാപനമാണ്. ഈ വാര്‍ഡില്‍ത്തന്നെ കടല്‍തീരത്ത് 1979 മുതല്‍ ഒരു ദീപസ്തംഭം പ്രവര്‍ത്തിക്കുന്നുണ്ട്.
സാമൂഹിക സാംസ്ക്കാരിക ചരിത്രം
ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പ്രദേശമായ മാലിപ്പുറം ഒരു പഴയകാല തുറമുഖമായിരുന്നു. കടപ്പുറം എന്നു തന്നെയാണ് മാലിപ്പുറമെന്നതിനര്ത്ഥം. കൊച്ചി രാജ്യത്ത് വിതരണം ചെയ്യേണ്ട ഉപ്പ് ബോംബെയില്‍ നിന്നും ഈ തുറമുഖത്തു കൊണ്ടുവന്നിരുന്നു. ഉപ്പു ശേഖരിച്ചു വയ്ക്കുന്നതിനു വേണ്ടിയുള്ള വലിയ പാണ്ടിക ശാലകള്‍ ഈ അടുത്ത കാലം വരെ നിലവിലുണ്ടായിരുന്നു. കൊച്ചി രാജാവിന്റെ വരുമാനത്തില്‍ ഒരു പ്രധാന ഇനമായിരുന്നു ഉപ്പ് നികുതി. മാലിപ്പുറത്തു ഒരു വലിയ കൊടിമരം ഉണ്ടായിരുന്നു. പകല്‍ സമയങ്ങളില്‍ കൊടികള്‍ കാണിച്ചും രാത്രിയില്‍ വിളക്കു കാട്ടിയും കപ്പലുകള്‍ക്ക് ദിശാബോധം നല്‍കിയിരുന്നു. മഴക്കാലത്ത് കാറ്റും കോളും ഏല്ക്കാതെ ഭദ്രമായി കപ്പലുകള്‍ക്ക് നങ്കുരമിട്ടു കിടക്കുന്നതിനു പറ്റിയ രൂപത്തില്‍ കടലിന്നടിയില്‍ പച്ച നിറത്തിലുള്ള ചളി ഇവിടെ രൂപപ്പെട്ടു കിടന്നിരുന്നു. ഞാറക്കല്‍ മുതല്‍ തെക്ക് പുറക്കാടു വരെ അങ്ങിനെ ഒരു മഡ് ബാങ്ക് ഉണ്ടായിരുന്നു. എളങ്കുന്നപ്പുഴ ഭാഗം കടലില്‍ നിന്നും നോക്കിയാല്‍ ഒരു ഇളകുന്ന പുഴയായിട്ടെ തോന്നിയിരുന്നുള്ളു. അങ്ങിനെയാണ് എളങ്കുന്നപ്പുഴക്കു ആ പേരു കിട്ടിയതെന്ന് കേരളത്തിലെ സ്ഥലനാമചരിത്രങ്ങള് എന്ന ഗ്രന്ഥത്തില്‍ വി.വി.കെ.വാലത്ത് രേഖപ്പെടുത്തിയിരിക്കുന്നു. സഹോദര പ്രസ്ഥാനത്തിന്റെ അലയടികള്‍ വൈപ്പിന്‍കരയുടെ മറ്റേതു പ്രദേശത്തെക്കാളും മുമ്പെ അനുരണനങ്ങള്‍ ഉണ്ടാക്കിയത് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഓച്ചന്തുരുത്തിലായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായി സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നു എന്നതും ഗ്രാമത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനു പകിട്ടേകുന്നു. ആശാന് മെമ്മോറിയല്‍ വായനശാല നവോത്ഥാന കാലത്തുതന്നെ ജന്മമെടുത്തതാണ്. വിവിധ കലാകായിക രംഗങ്ങളില്‍ മികവു തെളിയിച്ച ഒട്ടേറെ കലാപ്രതിഭകള്‍ ഈ ഗ്രാമത്തിന്റെ സംഭാവനയായുണ്ട്. വിജ്ഞാനത്തിന്റെ കൈത്തിരിയുമായി പതിനെട്ടു വിദ്യാലയങ്ങള്‍ പൊതുവിദ്യാധാരയിലേക്ക് ജനങ്ങളെ ജാതിമതഭേദമില്ലാതെ നയിക്കുവാന്‍ സഹായിച്ചു. തുടര്‍ന്നു ഉന്നത വിദ്യാഭ്യാസത്തിന് നഗരത്തിലെത്താനുള്ള സൌകര്യങ്ങളും സാംസ്കാരിക വളര്‍ച്ചക്ക് വളമേകി. വിവിധ സമുദായങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ദേവാലയങ്ങളും പഞ്ചായത്തില്‍ ഉണ്ട്. ഇവയിലെല്ലാം ചെറുതും വലുതുമായ ആഘോഷങ്ങള്‍ നടക്കുന്നു. എളങ്കുന്നപ്പുഴയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആറാട്ടാണ് പ്രസിദ്ധമായത്. അതോടനുബന്ധിച്ച് കുറത്തിയാട്ടം, ഓട്ടന്‍ തുള്ളല്‍, കഥകളി എന്നീ ക്ഷേത്ര കലകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. പഞ്ചായത്തില്‍ ധാരാളം കലാസാംസ്കാരിക/കായിക സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഞാറക്കല്‍
എറണാകുളം ജില്ലയില്‍ കൊച്ചി താലൂക്കില്‍ വൈപ്പിന്‍ ബ്ളോക്കില്‍ ഞാറക്കല്‍ വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ഞാറക്കല്‍ ഗ്രാമപഞ്ചായത്ത്. 8.60 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് നായരമ്പലം പഞ്ചായത്ത്, കിഴക്ക് കടമക്കുടി, മുളവുകാട് പഞ്ചായത്തുകള്‍ തെക്ക് മുളവുകാട്, എളങ്കുന്നപ്പുഴ പഞ്ചായത്തുകള്‍, പടിഞ്ഞാറ് അറബിക്കടല്‍ എന്നിവയാണ്. പഞ്ചായത്ത് സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് മഹാരാജാവിന്റെ അനുവാദത്തോടെ നാട്ടു പ്രമാണികള്‍ ആയിരുന്നു നാട്ടില്‍ ഭരണം നടത്തിയിരുന്നത്. 1918 മെയ് 14-ാം തീയതി ഞാറക്കല്‍ നായരമ്പലം ഗ്രൂപ്പു പഞ്ചായത്ത് നിലവില്‍ വന്നു. ആദ്യ വില്ലേജ്പഞ്ചായത്ത് ഓഫീസും, കോടതിയും ഞാറക്കല്‍ കിരിയാന്തര് പൌലോയുടെ വാടകക്കെട്ടിടത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്. (ഗവ:ഹൈസ്ക്കൂളിന്റെ തൊട്ടുതെക്കുഭാഗം). ഞാറക്കല്‍, നായരമ്പലം പഞ്ചായത്തുകള്‍ വേര്‍തിരിച്ച് രൂപീകരിച്ചതിനു ശേഷം ഞാറക്കല്‍ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി 1948 ഏപ്രില്‍ 29-ന് എം.ജെ. ഉര്‍മീസ് മാമ്പിള്ളി തെരെഞ്ഞെടുക്കപ്പെട്ടു. എ.ഡി.1341-ല്‍ ഉണ്ടായ അധിവര്‍ഷം മൂലം പെരിയാറും ചാലക്കുടിപ്പുഴയും കര കവിഞ്ഞു ഒഴുകുകയും മലവെള്ളം കുത്തി ഒഴുകി വലിയ ഒരു പ്രളയമായി വരികയും താഴ്ന്ന പ്രദേശമായ ഇപ്പോഴത്തെ കൊച്ചി ഭാഗത്ത് തുറമുഖം രൂപപ്പെടുകയും ചെയ്തു. പ്രസ്തുത അഴിയെ കൊച്ച് അഴി എന്നു വിളിച്ചുവരുകയും, പിന്നീട് ലോപിച്ച് കൊച്ചി എന്നറിയപ്പെടുകയും ചെയ്തു എന്നാണ് പറയപ്പെയുന്നത്.. ഈ പ്രളയത്തിനു മുമ്പ്തന്ന നെടുമങ്ങാട്, മഞ്ഞനക്കാട്, പുക്കാട്, എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത്, പനമ്പുക്കാട് എന്നീ ദേശങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി തെളിവുകള്‍ ഉണ്ട്. അതില്‍ മഞ്ഞനക്കാട് ഇന്നത്തെ ഞാറക്കല്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. ഞാറക്കല്‍ എന്ന പേര് രൂപം കൊണ്ടതിനെ സംബന്ധിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഞാറപക്ഷികള്‍ ഇരിക്കുന്ന ദിക്ക് എന്ന അര്‍ത്ഥം വരുന്ന ഞാറക്കല്‍ എന്ന പേരുണ്ടായി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിദേശ ദേശാടനപ്പക്ഷിയായ ഞാറ എന്ന വലിയ ഇനം കൊക്ക് ധാരാളമായി ഈ പ്രദേശത്ത് വന്നിരുന്നു. കൊച്ചി തുറമുഖമായി വികസിക്കുന്നതിനുമുമ്പ് ഞാറക്കല്‍ ആയിരുന്നു കൊച്ചി രാജ്യത്തെ പ്രധാന തുറമുഖം. അവിടെ കപ്പലുകളില്‍ നിന്ന് ചരക്കുകള്‍ കയറ്റി ഇറക്കിയിരുന്നതും വ്യാപാര കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതും ഇന്ന് ഓര്‍മ്മ മാത്രമാണ്. ഒരു വലിയ ഡച്ച് (ലന്ത) സൈന്യം ഞാറക്കല്‍ വന്നിറങ്ങിയതായി കൊച്ചി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഞാറക്കല്‍ തുറമുഖത്തിന്റെ ലൈറ്റു ഹൌസ് ഇപ്പോഴത്തെ ലൈറ്റ് ഹൌസ് പാലത്തിനടുത്തായിരുന്നു. അവിടെ ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗ ദീപം ഇപ്പോള്‍ തൃശ്ശൂര്‍ മ്യൂസിയത്തില്‍ കാഴ്ച വസ്തുവായി സൂക്ഷിച്ചിരിക്കുന്നു. ഞാറക്കല്‍ ഫിഷ്പോണ്ട് ആണ് ലോകത്തില്‍ ആദ്യമായി പ്രകൃതിയുടെ സ്വാഭാവിക ചുറ്റുപാടില്‍ സ്ഥാപിക്കപ്പെട്ട മത്സ്യവളര്‍ത്തല്‍ കേന്ദ്രം. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഒരു മത്സ്യതൊഴിലാളി ഗ്രാമമായിരുന്ന ഞാറക്കല്‍ ഇന്ന് വളര്‍ന്ന് ഒരു പട്ടണത്തിന്റെ സൌകര്യത്തിലേക്കു നീങ്ങുകയാണ്
സാമൂഹിക സാംസ്ക്കാരിക ചരിത്രം
വില്ലേജ് ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്ന പുതിയേടത്ത് ഭഗവതി ക്ഷേത്രമാണ് (ഇപ്പോള്‍ ശിവക്ഷേത്രമെന്നു പ്രചരിപ്പിച്ചിരിക്കുന്നു.) ഞാറക്കലെ ഏറ്റവും പുരാതനമായ ക്ഷേത്രം. കൊച്ചി രാജ്യത്തെ (കൊച്ചി സംസ്ഥാനം) ഒരു പ്രധാന പ്രദേശമായ ഞാറക്കലെ ഈ ക്ഷേത്രത്തില്‍ കൊച്ചി രാജകുടുംബത്തിലെ തമ്പുരാട്ടിമാര്‍ തൊഴാന്‍ വന്നിരുന്നതായി പറയപ്പെടുന്നു.അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങള്‍ ഞാറക്കല്‍ താമസം തുടങ്ങിയത്. എ.ഡി.1824-ല്‍ ഇന്നു നിലവിലുള്ള പള്ളി പണിയുകയും ചെയ്തു. കൊച്ചി രാജാക്കന്മാര് പള്ളിക്ക് പ്രത്യേക പരിഗണനകള്‍ നല്‍കുകയും ഒരു രാജാവ് പള്ളി സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് റോഡുഗതാഗതത്തേക്കാള് ജലഗതാഗതത്തിനായിരുന്നു ഇവിടെ പ്രാധാന്യം. ഞാറക്കലെ പ്രധാന റോഡുകളായ ബന്തര്‍ കനാലും അപ്പങ്ങാട് തോടും പിന്നീട് നിര്‍മ്മിച്ചതാണ്. ബന്തര്‍ കനാലില്‍ നിന്നും എറണാകുളത്തേക്ക് 15 മിനിറ്റ് ഇടവിട്ട് ബോട്ടു സര്‍വ്വീസ് ഉണ്ടായിരുന്നതാണ്. ബസ് സര്‍വ്വീസ് നിലവില്‍ വരികയും, മുരുക്കുംപാടം, വൈപ്പിന്‍ ഫെറികള്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഞാറക്കല്‍ നിന്നു എറണാകുളത്തേക്കുള്ള ബോട്ട് സര്‍വ്വീസുകള്‍ കാലക്രമേണ നിലച്ചുപോവുകയുമായിരുന്നു. കലാസാംസ്കാരിക കായിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര് ഞാറക്കലുണ്ട്. ഷെവലിയാര്‍ പി.ജെ.ചെറിയാന് കൊച്ചി മഹാരാജാവിന്റെ ഔദ്യോഗിക ചിത്രകാരനും, ഫോട്ടോഗ്രാഫറും ആയിരുന്നു. എറണാകുളത്തെ ആദ്യത്തെ സ്റ്റുഡിയോ ആയ റോയല്‍ സ്റ്റുഡിയോ അദ്ദേഹം സ്ഥാപിച്ചതാണ്. കലാരംഗത്തെ പ്രവര്‍ത്തനത്തിന് അംഗീകാരമായിട്ടാണ് മാര്‍പാപ്പ അദ്ദേഹത്തിന് ഷെവലിയാര്‍ സ്ഥാനം നല്‍കിയത്. പി.എ.തോമസ് നാടക സിനിമാ നടനും, സിനിമാ നിര്‍മ്മാതാവുമായിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ കായികരംഗത്ത് അദ്ദേഹം യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു.1947 ഡിസംബര്‍ മുതല്‍ 1948 മാര്‍ച്ച് വരെ നടന്ന പാലിയം സത്യാഗ്രഹത്തില്‍ ഞാറക്കല്‍ നിന്ന് പലരും പങ്കെടുത്തു. ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനിയില്‍ നിന്നും പാലിയം സത്യാഗ്രഹത്തിന് ജാഥ പുറപ്പെടുകയുണ്ടായിട്ടുണ്ട്. 1967-ല്‍ ഭൂപരിഷ്ക്കരണ സമരം നടക്കുന്ന കാലത്താണ് നാടു മുഴുവന്‍ കൂടുതല്‍ സമരത്തിനു കാതോര്‍ത്തത്. വൈപ്പിന്കരയിലെ രാഷ്ട്രീയം തന്നെയായിരുന്നു എറണാകുളം ജില്ലയിലെയും രാഷ്ട്രീയത്തിന്റെ അളവുകോല്‍. വൈപ്പിന്കരയിലെ രാഷ്ട്രീയക്കളരിയായിരുന്നു ഞാറക്കല്‍. ഞാറക്കല്‍ ഫിഷ്പോണ്ട് ആണ് ലോകത്തില്‍ ആദ്യമായി പ്രകൃതിയുടെ സ്വാഭാവിക ചുറ്റുപാടില്‍ സ്ഥാപിക്കപ്പെട്ട മത്സ്യവളര്‍ത്തല്‍ കേന്ദ്രം. കടല്‍ക്ഷോഭത്തില്‍ വെള്ളം അടിച്ചുകയറി പഴയ ഫിഷ്പോണ്ട് നശിച്ചുവെങ്കിലും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് കേന്ദ്രഗവണ്മെന്റ് പ്രസ്തുത പ്രദേശം ഏറ്റെടുത്ത് ഇപ്പോള്‍ മത്സ്യഗവേഷണശാലകള് പ്രവര്‍ത്തിക്കുന്നതായ റിസര്‍ച്ച് സെന്റര്‍, കൃഷി വിജ്ഞാനകേന്ദ്രം എന്നിവ സ്ഥാപിച്ചത്. പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാന ഗ്രാമങ്ങളിലൊന്നായിരുന്നു ഞാറക്കല്‍. വിവിധ ജാതിമത വിഭാഗങ്ങള്‍ അധിവസിക്കുന്ന ഈ ഗ്രാമം മതസൌഹാര്‍ദ്ദത്തിന് എന്നും മാതൃകയായിരുന്നു.ന ഏതാണ്ട് മുക്കല്‍ നൂറ്റാണ്ടിന് മുന്‍പേ ഒരു ഗ്രന്ഥശാല ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ആദ്യം ഹൈസ്ക്കൂളിന്റെ ഭാഗത്തായി പ്രവര്‍ത്തിച്ചിരുന്ന ഈ ലൈബ്രറി ഗ്രാമസമൂഹത്തിന് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ കൊച്ചി രാജാവ് പ്രത്യേക തിട്ടൂര പ്രകാരം പൊതുജനാവശ്യത്തിന് വേണ്ടി വിട്ടുകൊടുക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ജനകീയ സമിതിയെ ഏല്‍പ്പിക്കുകയും ചെയ്തു. ഞാറക്കല്‍ ഗ്രാമീണവായനശാല എന്ന് നാമകരണം ചെയ്തു. സാമൂഹ്യമാറ്റത്തിനും ജാതിവ്യവസ്ഥക്കും എതിരെ പല പ്രസ്ഥാനങ്ങളും രൂപം കൊണ്ടിരുന്നു. ശ്രീനാരായണഗുരുവും ശ്രീനാരായണ പ്രസ്ഥാനവും ഇതില്‍ മുഖ്യപങ്ക് വഹിക്കുന്നു. സഹോദരനയ്യപ്പന് മനുഷ്യരെല്ലാം സഹോദരന്മാരാണെന്ന ആശയം പ്രചരിപ്പിച്ചത് ഈ ഗ്രാമത്തിലും ചലനങ്ങളുണ്ടാക്കി. 1930-കളില്‍ അമ്മുണ്ണിഭാഗവതരുടെ നേതൃത്വത്തില്‍ ഗോശ്രീനടനസഭ, പ്രസിദ്ധ ചിത്രകാരനായ ഷെവലിയര്‍ പി.ജെ.ചെറിയാന് മാസ്റ്ററുടെ നേതൃത്വത്തില്‍ സന്മാര്ഗ്ഗവിലാസം നടനസഭ എന്നീ രണ്ട് നാടകസംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. മലയാള സിനിമയുടെ ആദ്യത്തെ മലയാളി പ്രൊഡ്യൂസര്‍ ഞാറക്കല്‍ സ്വദേശിയായ പി.ജെ.ചെറിയാനായിരുന്നു. ഒന്നാമത്തെ സംസാരിക്കുന്ന സിനിമ നിര്‍മ്മിച്ചയാള്‍ എന്ന ബഹുമതികൂടി പി.ജെ.ചെറിയാനുള്ളതാണ്. അദ്ദേഹം കേരള ടാക്കീസ് എന്ന ബാനറില്‍ നിര്‍മ്മിച്ച നിര്‍മ്മല അദ്ദേഹവും ബന്ധുക്കളും ചേര്‍ന്ന് ഞാറക്കല്‍ ഹോര്‍മ്മീസ് തിയേറ്റര്‍ എന്ന പ്രദര്‍ശനശാല ഉണ്ടാക്കി. അവിടെ സിനിമകളും നാടകങ്ങളും അരങ്ങേറി സ്നേഹ സീമ എന്ന സിനിമയില്‍ ഒരു വൈദികന്റെ വേഷം അവതരിപ്പിച്ച ചെറിയാന് നല്ല നടനാണെന്നും തെളിയിച്ചു. പ്രസിദ്ധ സിനിമാ നിര്‍മ്മാതാവും സംവിധായകനും നടനുമായിരുന്നു പി.എ.തോമസ്. സിനിമാ നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പ് ലളിതകലാസമിതി എന്ന പേരില്‍ ഒരു നാടക സംഘവുമുണ്ടായിരുന്നു. പി.എ.തോമസ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച കുടുംബിനി, സ്റ്റേഷന്മാസ്റ്റര്, വനമാല, സെന്റ് തോമസ് എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. പി.എ.തോമസിന്റെ ജ്യേഷ്ഠസഹോദരന് പി.എ.ജോസഫ്, പത്രപ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരാളായിരുന്നു. ഗ്രീന്‍ പബ്ളിഷേഴ്സ് എന്ന പേരില്‍ ഒരു സ്ഥാപനം അദ്ദേഹം നടത്തിയിരുന്നു. പെരുമ്പിള്ളി ഫ്രാന്‍സിസ് അക്കാലത്തെ പേരുകേട്ട വാസ്തു ശില്പിയായിരുന്നു.
നായരമ്പലം
എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കില്‍ വെപ്പിന് ബ്ളോക്ക് പഞ്ചായത്തില്‍ നായരമ്പലം വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് നായരമ്പലം ഗ്രാമപഞ്ചായത്ത്. വിസ്തീര്‍ണ്ണം 12.32 ചതുരശ്ര കിലോമീറ്ററാണ്. നായരമ്പലം ഗ്രാമം ആദ്യകാലത്ത് ഞാറക്കല്‍-നായരമ്പലം സംയുക്ത പഞ്ചായത്തിന്റെ കീഴിലായിരുന്നു. 1946 ആഗസ്റ്റിലാണ് നായരമ്പലം ഒരു പുതിയ പഞ്ചായത്തായി മാറിയത്. സംയുക്ത പഞ്ചായത്തിന്റെ പ്രസിഡന്റ് ഗോപുരപ്പിള്ളില് കുഞ്ഞുണ്ണിപ്പണിക്കര്‍ എന്ന ജി.കെ.പണിക്കരായിരുന്നു. അദ്ദേഹം തന്നെയായിരുന്നു പുതുതായി രൂപം കൊണ്ട നായരമ്പലം പഞ്ചായത്തിന്റെയും ആദ്യത്തെ പ്രസിഡന്റ്. എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നായരമ്പലം. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് എടവനക്കാട്, ഏഴിക്കര ഗ്രാമപഞ്ചായത്തുകളും, തെക്ക് ഞാറക്കല്‍ ഗ്രാമപഞ്ചായത്തും, കിഴക്ക് ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ്. ഏകദേശം 4 കി.മീറ്റര്‍ നീളവും അത്രയും തന്നെ വീതിയും ഉണ്ട്. മദ്ധ്യഭാഗത്തായി തെക്കു നിന്ന് വടക്കോട്ട് വൈപ്പിന്‍-മുനമ്പം റോഡ് ഉണ്ട്. ചെളിനിറഞ്ഞ പൊക്കാളി കൃഷിപ്പാടം, ചെളി കലര്‍ന്ന മണ്ണ്, മണല്‍മണ്ണ് എന്നിങ്ങനെ മൂന്നു തരം മണ്‍തരം ഇവിടെ കാണുന്നു. പ്രധാന കൃഷി തെങ്ങാണ്. ഒരുപൂ വിളയുന്ന പൊക്കാളി നെല്‍കൃഷി കാലവര്‍ഷത്തെ ആശ്രയിച്ചു കഴിയുന്നു. ഈ കരയ്ക്ക് നായരമ്പലം എന്ന പേര് ലഭിച്ചതിനെക്കുറിച്ച് നിലനില്‍ക്കുന്ന ഐതിഹ്യം ഇപ്രകാരമാണ്. ഞായര്‍ അമ്പലം എന്നായിരുന്നു ഇതിന്റെ പേര്. ഇവിടെ പണ്ട് ഒരു സൂര്യക്ഷേത്രം ഉണ്ടായിരുന്നു. ഞായര്‍ എന്നു കൂടി സൂര്യന് പേരുണ്ട്. സൂര്യക്ഷേത്രം എന്ന അര്‍ത്ഥത്തിലുള്ള ഞായര്‍ അമ്പലം എന്ന പ്രയോഗം പരിണമിച്ച് നായരമ്പലം എന്നായിമാറി. പഞ്ചായത്ത് ഒരു തീരദേശ ഗ്രാമമാണ്. കായലും, തോടുകളും പൊക്കാളിപ്പാടങ്ങളും, തെങ്ങും, കവുങ്ങും എല്ലാം തിങ്ങിനിറഞ്ഞു നില്ക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് നായരമ്പലം പഞ്ചായത്ത്. നെടുങ്ങാട്, നായരമ്പലം എന്നീ ദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ ഗ്രാമം. ഇതില്‍ നെടുങ്ങാട് ഭൂവിഭാഗമാണ് ആദ്യം രൂപം കൊണ്ടത്. പഞ്ചായത്തിന്റെ കിഴക്കു ഭാഗത്ത് തെക്കു വടക്കായി കിടക്കുന്ന ഭൂവിഭാഗത്തിന് നെടുങ്ങാട് എന്ന പേരില്‍ അറിയപ്പെടുമ്പോള്‍ പടിഞ്ഞാറുഭാഗത്ത് തെക്കുവടക്കായി കിടക്കുന്ന പ്രദേശത്തിന് പുത്തന്‍ കടപ്പുറം എന്നും അറിയപ്പെടുന്നു. തെങ്ങുകൃഷി ഇവിടെ കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്നു. എ.ഡി. 1341-ല്‍ ഉണ്ടായ അതി രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ രൂപം കൊണ്ടതാണ് വൈപ്പിന്‍കര. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ലൈറ്റ് ഹൌസ് വൈപ്പിന്കരയിലെ പുതുവൈപ്പിനിലാണ്. 1979ല്‍ സ്ഥാപിച്ച ഈ ലൈറ്റ്ഹൌസ് 36 കി.മീ ദൂരത്തില്‍ 20 ലക്ഷം മെഴുകുതിരികള്‍ ഒരുമിച്ചു കത്തിച്ചാലുള്ള വെളിച്ചമാണ് ഓരോ 20 സെക്കന്റിലും നാലു പ്രാവശ്യം വീതം ചൊരിയുന്നത്. വൈപ്പിന്‍ ബ്ളോക്കിലെ ഏതു പഞ്ചായത്തിനും അഭിമാനിക്കാവുന്ന ഒന്നാണിത്.
സാമൂഹിക സാംസ്ക്കാരിക ചരിത്രം
കോകസന്ദേശത്തില്‍ ഈ കരയിലെ നെടുങ്ങാട് പ്രദേശത്തെക്കുറിച്ച് ഒരു പരാമര്‍ശം ഉണ്ട്. ഈ പഞ്ചായത്തിന്റെ കിഴക്കു ഭാഗത്തുള്ള വലിയ കായലിലൂടെയുള്ള തോണി യാത്രയ്ക്കിടയില്‍ തങ്ങാന്‍ പറ്റിയ ഒരു വിശ്രമ സങ്കേതമായിരുന്നു നെടുങ്ങാട് എന്നാണ് സൂചന. നെടുങ്ങാട് കൊട്ടാരപ്പറമ്പ്, വെളിയത്താംപറമ്പിലുള്ള പുതിയേടം കോവിലകം, ക്ഷേത്ര സങ്കേതം എന്നിവ കൊച്ചിമഹാരാജാവിന്റെ വിശ്രമ സങ്കേതങ്ങളായിരുന്നു. ഫ്യൂഡല്‍ വ്യവസ്ഥിതി നിലവിലിരുന്ന കാലത്ത് ഏതാനും ജന്മിമാരുടെ കയ്യിലായിരുന്നു ഈ പ്രദേശം മുഴുവനും. ഒരു കാലത്ത് നായരമ്പലം ഭഗവതി ക്ഷേത്രത്തിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗം വരെ കടലായിരുന്നു. എളങ്കുന്നപ്പുഴ ദേവസ്വം വക, തൃപ്പൂണിത്തുറ വലിയമ്മ തമ്പുരാന് കോവിലകം വക, പാലിയംവക ഭൂമിയായിരുന്നു ഈ കരയുടെ ഭൂരിഭാഗവും. അത് പാട്ടമായി കുടിയാന്മാര് കൈവശംവച്ചു വരികയായിരുന്നു. പാട്ടവ്യവസ്ഥ മാറിയ മുറയ്ക്ക് ഭൂമി സാധാരണ ചെറുകിട ഭൂവുടമകളുടെ അധീനതയിലായി. ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ അവര്‍ണ്ണര്‍ക്ക് ക്ഷേത്ര പ്രവേശനം ലഭിച്ച അവസരത്തില്‍ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലും മാറ്റങ്ങള്‍ വന്നുചേരുകയുണ്ടായി. ഈ പ്രദേശത്ത് ആദ്യമായി നിലവില്‍ വന്ന ഒരു ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം നായരമ്പലം ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായി ഒരു കൊപ്രക്കളത്തില് കൊടക്കാട്ട് രാവുണ്ണിമേനോന് ആരംഭിച്ച പ്രൈമറി സ്കൂളായിരുന്നു. ഈ സ്ഥാപനം കാലക്രമേണ ഒരു ഹൈസ്കൂള്‍ ആയി മാറുകയും ചെയ്തു. അതാണ് ഇന്നത്തെ നായരമ്പലം ഭഗവതി വിലാസം ഹൈസ്കൂള്‍. ക്ഷേത്ര പരിസരത്ത് വഴിയോരത്തായി ഒരു സത്രവും വഴിയമ്പലവും സ്ഥിതി ചെയ്യുന്നു. 1940 മുതല്‍ ട്രേഡ് യൂണിയന് ബഹുജനസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായി. നായരമ്പലം പഞ്ചായത്തില്‍ നിലവില്‍വന്ന ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനം പഞ്ചായത്തിലെ മൃഗാശുപത്രിയാണ്.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
എറണാകുളംജില്ലയിലെ വൈപ്പിൻബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പള്ളിപ്പുറം. എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറേ അതിർത്തിയിലാണ് പള്ളിപ്പുറം. ചരിത്ര രേഖകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു ഗ്രാമം കൂടിയാണ് പള്ളിപ്പുറം. വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം. 1963 ലാണ് പള്ളിപ്പുറം പഞ്ചായത്ത് നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന കുഴുപ്പിള്ളി ഭാഗത്തെ അടർത്തിമാറ്റി പകരം വടക്കേക്കരയുടെ ഭാഗമായിരുന്ന മുനമ്പത്തെ കൂട്ടിച്ചേർത്താണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. പഴയകാലത്ത്, പ്രതാപം മുറ്റി നിന്നിരുന്ന മുസിരിസ് എന്ന തുറമുഖം പിന്നീട് കാലപഴക്കത്തിൽ ശോഷിച്ച് മുനമ്പം അഴിമുഖം മാത്രമായി മാറി. ഇന്ന് അറിയപ്പെടുന്ന ഒരു മത്സ്യബന്ധന തുറമുഖം മാത്രമാണ് പള്ളിപ്പുറത്തെ മുനമ്പം എന്ന പ്രദേശം
ചരിത്രം
1331 ൽ രൂപം കൊണ്ട വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം എന്ന കൊച്ചു ഗ്രാമം. ആ കാലത്തുണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തിൽ മുസിരിസ് എന്ന തുറമുഖം നശിപ്പിക്കപ്പെട്ടുപോകുകയും പകരം കൊച്ചിയിൽ ഒരു പ്രകൃതിദത്ത തുറമുഖംഉണ്ടാവുകയും ചെയ്തു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.[1]. കടലിനോട് ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ വൈദേശികാക്രമണങ്ങൾ ഏറെ ഉണ്ടായ സ്ഥലമാണിത്. ഇതിന്റെ പ്രത്യക്ഷ തെളിവുകൾ ധാരാളം ഇവിടെ കാണാനാകും. പോർച്ചുഗീസുകാർ ഇവിടെ നിർമ്മിച്ച ആറു കോണുകളുള്ള കോട്ട ഇപ്പോഴും തലയുയർത്തി നില്ക്കുന്നു. ഇത് പള്ളിപ്പുറം കോട്ട എന്നറിയപ്പെടുന്നു. പക്ഷേ, പിന്നീട് 1663 ൽ ഡച്ചുകാർ ഇത് കൈവശപ്പെടുത്തി. തിരുവിതാംകൂർ പിന്നീട് ഇത് വിലക്കു വാങ്ങുകയായിരുന്നു.[2] [3]
ഇവിടുത്തെ ജനങ്ങളുടെ ജീവിതോപാധി പ്രധാനമായും മത്സ്യബന്ധനം തന്നെയാണ്. എന്നാൽ നല്ല വളക്കൂറുള്ള മണ്ണായതിനാൽ ഈ സ്ഥലംമറ്റു കൃഷികൾക്കും അനുയോജ്യമാണ് . ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ചുരുക്കം ചില സ്ഥലങ്ങളില്ലാതെ മറ്റു കൃഷികളൊന്നും കാണപ്പെടുന്നില്ല. മൂന്നു ചുറ്റും ഉപ്പുവെള്ളം ആണ് , അതുകൊണ്ട് കൃഷിക്കനുയോജ്യമല്ല. എന്നാൽ ശുദ്ധജലം ആവശ്യമില്ലാത്ത പൊക്കാളി കൃഷി പലയിടങ്ങളിലും ചെറുതായി കണ്ടുവരുന്നു.
ആരാധനാലയങ്ങൾ
മഞ്ഞുമാതാവിന്റെ പള്ളി
ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ശ്രീ ഗൗരീശ്വരം ക്ഷേത്രം.
ശ്രീ വരാഹ ക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
ചെറായി രാമവർമ്മ ഹൈസ്ക്കൂൾ
വിജ്ഞാനവർദ്ധിനി സഭ ഹയർ സെക്കണ്ടറി സ്ക്കൂൾ
പ്രധാനപ്പെട്ട വ്യക്തികൾ
സഹോദരൻഅയ്യപ്പൻ - കേരളമാകെ കോളിളക്കമുണ്ടാക്കിയ മിശ്രഭോജനത്തിലൂടെ അവർണ്ണരുടെയും സവർണ്ണരുടെയും ഇടയിലുള്ള ജാതി വേർതിരിവ് പൊളിച്ചുകളയാൻ ശ്രമിച്ച ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ.
ശങ്കരാടി - മലയാളസിനിമയിലെ കാരണവർ. ഇദ്ദേഹം പള്ളിപ്പുറത്തിന്റെ ഭാഗമായ ചെറായിയിലാണ് ജനിച്ചത്.
അഭിവന്ദ്യ ബിഷപ്പ് റവന്റ് ജേക്കബ്
ആർച്ചു ബിഷപ്പ് മോസ്റ് റവന്റ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ - വരാപ്പുഴ അതിരൂപത മേധാവിയായിരുന്നു.
മത്തായി മാഞ്ഞൂരാൻ - ഇ.എം.എസ്. മന്ത്രിസഭയിൽ അംഗമായിരുന്നു.
പത്മഭൂഷൻ ടി.വി.ആർ. ഷേണായി - പത്രപ്രവർത്തനരംഗത്തെ പ്രമൂഖൻ
പ്രധാന സംഭവങ്ങൾ
മിശ്രഭോജനം - ശ്രീ സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സഹോദരസംഘം കേരളത്തിലുടനീളം വിപ്ലവം സൃഷ്ടിച്ചു.[1] [4]
ക്ഷേത്രപ്രതിഷ്ഠ - ഗൗരീശ്വര ക്ഷേത്രത്തിൽ ശ്രീ നാരായണഗുരു നടത്തിയത്.
വിനോദസഞ്ചാരകേന്ദ്രങ്ങൾ
ചെറായി ബീച്ച്
ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇന്ന് അറിയപ്പെടുന്ന ഒരു സ്ഥലമാണ് ചെറായി. ആദ്യകാലത്ത് നാട്ടുകാരും ചില വിദേശികളും മാത്രമേ ഇവിടെ സന്ദർശിക്കാറുണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ദിവസേന ആയിരക്കണക്കിനു വിദേശികൾ ഇവിടം സന്ദർശിക്കുന്നു.
കുഴുപ്പിള്ളി
എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കില്‍ വൈപ്പിന്‍ ബ്ളോക്കില്‍ കുഴുപ്പിള്ളി വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്. 5.76 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പള്ളിപ്പുറം പഞ്ചായത്ത്, അറബികടല്‍, തെക്ക് പള്ളിപ്പുറം പഞ്ചായത്ത്, അറബികടല്‍, കിഴക്ക് പള്ളിപ്പുറം പഞ്ചായത്ത് പടിഞ്ഞാറ് അറബികടല്‍ എന്നിവയാണ്. പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളില്‍ ഏറ്റവും സവിശേഷതയുള്ളത് പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണ്. ഉദ്ദേശം 700 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ചൂട്ടുപടയണി, വേല, ആള്‍തൂക്കം എന്നിവ ജില്ലയിലെ തന്നെ അപൂര്‍വ്വം ആചാരാനുഷ്ഠാനങ്ങളില്പ്പെടുന്നു. വെപ്പിന് മുനമ്പം റോഡിന്റെ കിഴക്കുവശത്തായി മനോഹരമായ വെള്ളമണല്‍ വെളിയുടെ മദ്ധ്യത്തിലാണ് പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ താലപ്പൊലി ദൃശ്യങ്ങള്‍ തൃശൂര്‍പ്പൂരത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതാണ്. കുഴുപ്പിള്ളി പഞ്ചായത്തിന്റെ പൊതു ഉത്സവമാണ് ഇവിടത്തെ താലപ്പൊലി. അയ്യമ്പിള്ളി ശിവക്ഷേത്രവും അതിന്റെ കീഴില്‍ തന്നെയുള്ള കുഴുപ്പിള്ളി ശിവക്ഷേത്രവും കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആരാധനാലയങ്ങളാണ്. കൊല്ലവര്‍ഷം 1070-ാം മാണ്ടില്‍ പ്രതിഷ്ഠാകര്‍മ്മം നടത്തപ്പെട്ട ശ്രീബാലകൃഷ്ണസ്വാമി ക്ഷേത്രം കുഴുപ്പിള്ളിയിലെ ഗൌഡസാരസ്വത ബ്രാഹ്മണരുടെ സ്വന്തമായ ആരാധനാലയമാണ്. ചെറുവൈപ്പിലുള്ള ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ചെറുവൈപ്പിലെ പുലയരുടെ സ്വന്തമായ ആരാധനാലയമാണ്. കുഴുപ്പിള്ളി പഞ്ചായത്തിലെ പ്രബലരായ ഒരു ജനവിഭാഗമാണ് ക്രിസ്ത്യന്‍ സമുദായം. സുറിയാനി കത്തോലിക്കര്‍, ലാറ്റിന്‍ കത്തോലിക്കര്‍, ഓര്‍ത്തഡോക്സ് സഭക്കാര് എന്നീ മൂന്നു ക്രിസ്തീയ സഭാ വിഭാഗങ്ങളും പഞ്ചായത്തിലുണ്ട്. ആതുര ശുശ്രൂഷാരംഗത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന സ്വകാര്യ ആശുപത്രിയാണ് ഇവിടുത്തെ സെന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രി. പഞ്ചായത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള ചെറുവൈപ്പിലാണ് ലാറ്റിന്‍ കത്തോലിക്കര്‍ താമസിക്കുന്നത്. പള്ളിപ്പുറം മഞ്ഞുമാത പള്ളി ഇടവകക്കാരായി ചെറുവൈപ്പില്‍ താമസമാക്കിയവരാണിവര്‍. യാക്കോബായ സഭ, ഓര്‍ത്തഡോക്സ് സഭ എന്നീ രണ്ടു വിഭാഗങ്ങളായാണ് പ്രാചീന ഓര്‍ത്തഡോക്സ് സഭ കുഴുപ്പിള്ളിയില്‍ നിലകൊള്ളുന്നത്. കുഴുപ്പിള്ളി പഞ്ചായത്തിന്റെ ജനസംഖ്യയില്‍ കുറച്ച് മുസ്ളീങ്ങളുണ്ട്.
ചരിത്രം
വൈപ്പിന്‍കരയുടെ മദ്ധ്യസ്ഥാനത്തിന് അല്പം വടക്കുവശത്തായി സ്ഥിതി ചെയ്യുന്ന ചെറിയ പഞ്ചായത്താണ് കുഴുപ്പിള്ളി. വടക്ക് പള്ളിപ്പുറം പഞ്ചായത്തും, അറബികടലും, തെക്ക് പള്ളിപ്പുറം പഞ്ചായത്തും, അറബികടലും, കിഴക്ക് പള്ളിപ്പുറം പഞ്ചായത്തും പടിഞ്ഞാറ് അറബികടലും അതിര്‍ത്തികളായിട്ടുള്ള ഈ പഞ്ചായത്തിന് 5.76 ച:കി:മീ വിസ്തീര്‍ണ്ണമുണ്ട്. മനപ്പിള്ളി, അയ്യമ്പിള്ളി, ചെറുവൈയ്പ്, തുണ്ടിപ്പുറം എന്നീ നാലുഭാഗങ്ങളിലായി അറിയപ്പെടുന്ന കുഴുപ്പിള്ളി പഞ്ചായത്ത് ഭരണ സൌകര്യത്തിനായി 8 വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. കൊച്ചി രാജ്യത്ത് പഞ്ചായത്തുകളുടെ രൂപീകരണം സംബന്ധിച്ച ആശയം 1913-ലാണ് ഉദയം ചെയ്യുന്നത്. അങ്ങനെ കൊല്ലവര്‍ഷം 1805 (1913) ധനുമാസത്തില്‍ കൊച്ചിയില്‍ വില്ലേജ് പഞ്ചായത്തുകള്‍ രൂപീകൃതമായി. കുഴിപ്പിള്ളി വില്ലേജിന്റെ ആവിര്‍ഭാവത്തോടുകൂടി ചെറായി ആസ്ഥാനമാക്കി പള്ളിപ്പുറം-കുഴുപ്പിള്ളി ഗ്രൂപ്പ് പഞ്ചായത്ത് നിലവില്‍ വന്നു. ഭരണാധികാരികളുടെ ഇടയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുവാന്‍ കഴിവുണ്ടായിരുന്ന കുഴുപ്പിള്ളിയിലെ അന്നത്തെ പ്രബലരുടേയും ഉദ്യോഗസ്ഥരുടേയും പരിശ്രമഫലമായി സബ്ബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ്, അഞ്ചലാഫീസ്, സര്‍ക്കാര്‍ ആശുപത്രി മുതലായ പൊതുസ്ഥാപനങ്ങള്‍ വളരെക്കാലങ്ങള്‍ക്കു മുമ്പുതന്നെ സ്ഥാപിക്കുവാന്‍ കഴിഞ്ഞു. എം.സി.പൌലോസ് പള്ളിപ്പുറം കുഴുപ്പിള്ളി ഗ്രൂപ്പ് പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നപ്പോള്‍ കുഴുപ്പിള്ളിക്ക് തനതായി ഒരു പഞ്ചായത്ത് വേണമെന്നുള്ള ആശയത്തിന് ആക്കം കൂടി. അങ്ങനെ 1962 ജനുവരി 1-ാം തീയതി കുഴുപ്പിള്ളി പഞ്ചായത്ത് നിലവില്‍ വന്നു. പള്ളത്താംകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുവശത്തുള്ള വാടക കെട്ടിടത്തില്‍ (കോനേരി ബില്‍ഡിങ്സ്) പഞ്ചായത്ത് പ്രവര്‍ത്തനമാരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അഭാവത്തില്‍ പഞ്ചായത്ത് ഇന്‍സ്പെക്ടറുടെ കീഴിലായിരുന്നു ഭരണം. 1963 ഒക്ടോബര്‍ അവസാനത്തില്‍ നടന്ന പൊതു പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കുഴുപ്പിള്ളി പഞ്ചായത്ത് ആദ്യമായി ഭാഗഭാക്കായത്. കുഴുപ്പിള്ളി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി പൌലോസ് പുതുവയെ പ്രതിനിധികള്‍ തെരഞ്ഞെടുത്തു. നീണ്ട 16 വര്‍ഷം പ്രസിഡന്റ് പദവിയലങ്കരിച്ചിരുന്നു. പൌലോസ് പുതുവ പാവങ്ങളുടെ പടത്തലവന് എന്ന അപരനാമധേയത്താലാണ് അറിയപ്പെടുന്നത്. ആദ്യമായി വാടകക്കെട്ടിടത്തില്‍ നിന്ന് പഞ്ചായത്താഫീസിനെ സ്വന്തമായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആദ്യപടിയെന്ന നിലയില്‍ ബീച്ചു റോഡിലേക്കുള്ള പള്ളത്താംകുളങ്ങര അമ്പലവെളി റോഡിന്റെ പടിഞ്ഞാറെ അറ്റത്തുള്ള കലുങ്കു മുതല്‍ 31 സമാജത്തിന്റെ ചിറ വരെയുള്ള കടപ്പുറം റോഡ് ക്രാഷ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു. ചെറുവൈയ്പ്പ് ബോട്ടു ജെട്ടിയിലേക്കുള്ള പടിക്കച്ചിറ ഭാഗം വീതിക്കൂട്ടി സൈഡ്വാള്‍ കെട്ടിച്ചതും ചോയ്സ് കമ്പിനിയുടെ സമീപത്തുള്ള ഏണിപ്പടി കലുങ്കും ചെറുവൈപ്പിലെ ഏണിപ്പടിപ്പാലവും ഉടച്ച് ഇന്നത്തെ നിലയിലാക്കിയതും പൌലോസിന്റെ കാലഘട്ടത്തിലാണ്.കുഴുപ്പിള്ളി പഞ്ചായത്ത് നിവാസികളുടെ കലാസ്വാദന കഴിവിന് ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നിശബ്ദചലചിത്രങ്ങളുടെ കാലഘട്ടത്തില്‍ കുഴുപ്പിള്ളിയുടെ വടക്കേ അറ്റത്ത് അയ്യംമ്പിള്ളിയില്‍ ഇപ്പോഴത്തെ ജെ.എം.എസ് ഷെഡ്ഡ് പ്രവര്‍ത്തിക്കുന്ന സ്ഥാനത്തുണ്ടായിരുന്ന പോള്തിയേറ്ററും അതിനുശേഷം പള്ളത്താംകുളങ്ങരയില്‍ വന്ന എല്‍.വി.തിയേറ്ററും ചരിത്രത്തില്‍ നിന്നും മാഞ്ഞുപോയ കലാസ്വാദന കേന്ദ്രങ്ങളായിരുന്നു. ശബ്ദചിത്രങ്ങളുടെ പരിവര്‍ത്തനദിശയില്‍ ഏതാനും ശബ്ദചിത്രങ്ങളും പോള്തിയേറ്ററില് പ്രദര്‍ശിപ്പിച്ചിരുന്നു. 1953-ല്‍ ടി.വി.അനന്തന് വക്കീലിന്റെ നേത്യത്വത്തില്‍ പള്ളത്താംകുളങ്ങരയില്‍ സ്ഥാപിച്ച ശ്യാമപ്രസാദ് മുഖര്‍ജി സ്മാരക ഗ്രന്ഥശാല കുഴുപ്പിള്ളിയുടെ സാംസ്കാരിക ചരിത്രത്തില്‍ വെള്ളിനക്ഷത്രമായി പ്രശോഭിക്കുന്നു. പ്രൊഫഷണല്‍ നാടകരംഗത്തേക്ക് വളര്‍ന്ന ബാലന് അയ്യമ്പിള്ളിയുടെയും ചന്ദ്രന് മാസ്റ്ററുടെയും നേത്യത്വത്തില്‍ രൂപം കൊടുത്ത റിബല്സ് അയ്യമ്പിള്ളി യെന്ന നാടകസമിതി കലാസാംസ്കാരികരംഗത്തേക്കുള്ള ആശാവഹമായ ചുവടു വെയ്പ്പായിരുന്നങ്കിലും ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം നിലച്ചു പോയി. നേതാജി മെമ്മോറിയല്‍ വായനശാല, സീഗോഡ് വായനശാല, സിതാര വായനശാല എന്നീ വായനശാലകളും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.പ്രധാനക്ഷേത്രോത്സവങ്ങളിലെല്ലാം നാനാ ജാതിമതസ്ഥര്‍ ഒത്തൊരുമയോടെ പങ്കെടുക്കുന്നു. യാക്കോബായ വിഭാഗക്കാരുടെ സെന്റ് ജോണ്‍സ് പള്ളി അതിപുരാതനമായ ദേവാലയമാണ് പുരാതന വാസ്തു ശില്പ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. ജനുവരി മാസത്തില്‍ പെരുന്നാളോഘോഷം നടക്കുന്നു. കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തിലേയും ചെറുവൈപ്പ് അമലോത്ഭവ മാതാ ദേവാലയത്തിലേയും പെരുന്നാളോഘോഷങ്ങള് ഉത്സവപ്രതീതി സ്യഷ്ടിക്കുന്നു. ഉടുക്കുപാട്ട്, കൈകൊട്ടിക്കളി, ഭീമന്‍കഥ (കഥകളിയുടെ അനുബന്ധരൂപം) എന്നിവയാണ് പഞ്ചായത്തിലെ നാടന്‍ കലകള്‍. ഇതില്‍ ആദ്യകാലത്തുണ്ടായിരുന്ന ഭീമന് കഥ എന്ന കലാരൂപം നിലച്ചുപോയി. പത്രമാസികകളുടെ ആദ്യപ്രചാരകേന്ദ്രം എസ്.പി. മുഖര്‍ജി വായനശാലയാണ്.
മുളവുകാട് ഗ്രാമപഞ്ചായത്ത്
എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മുളവുകാട്. വൈപ്പിൻ ദ്വീപിൽ നിന്നും ഒറ്റപ്പെട്ടുകിടക്കുന്ന മറ്റൊരു ദ്വീപാണ് മുളവുകാട്. വടക്ക് കടമക്കുടി, ഞാറയ്ക്കൽപഞ്ചായത്തുകളും, കിഴക്കും തെക്കും കൊച്ചി കോർപ്പറേഷനും, പടിഞ്ഞാറ് എളങ്കുന്നപ്പുഴപഞ്ചായത്തുമാണ് മുളവുകാട് പഞ്ചായത്തിന്റെ അതിരുകൾ. എറണാകുളം നഗരത്തിൽ നിന്നും വളരെയടുത്താണ് മുളവുകാട് എന്ന നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. കാലങ്ങൾക്കു മുമ്പ് ഇങ്ങോട്ടുള്ള ഗതാഗതത്തിനുപയോഗിച്ചിരുന്നത് ജലമാർഗമാണ്. എന്നാൽ ഗോശ്രീ പാലം രൂപീകൃതമായതോടെ ഈ ദ്വീപിലേക്കുള്ള ജനസഞ്ചാരം എളുപ്പമായി. മുളവുകാട് ദ്വീപിന്റെ തെക്കേ അറ്റത്തുള്ള ബോൾഗാട്ടി കൊട്ടാരം അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. 1744-ൽ ഡച്ചുകാർ നിർമ്മിച്ചതാണ് ഈ കൊട്ടാരം എന്നു കരുതപ്പെടുന്നു. ഇപ്പോൾ ഇത് കേരളം വിനോദസഞ്ചാര വകുപ്പിന്റെ അധീനതയിൽ പെടുന്നു.
ചരിത്രം
ആദ്യകാലങ്ങളിൽ ഇവിടുത്തെ ജനങ്ങളെ കരിച്ചോറ് തിന്നുന്നവർ എന്നാണ് വിശേഷിപ്പിച്ചിരുന്നത് (കരിക്കപ്പലിൽ ജോലി ചെയ്യവേ സമയക്കുറവു മൂലം കൈ കഴുകാതെ ചോറുണ്ണുന്ന അവസ്ഥ). പിന്നീട് ഡോക്ക് ലേബർ ബോർഡിലെ രജിസ്ട്രേഷനിലൂടെയും മറ്റും ഇവിടുത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട കൂലിയും അതോടനുബന്ധിച്ച് ഉയർന്ന ജീവിത സൗകര്യങ്ങളും ഉണ്ടായി. എങ്കിലും ഗോശ്രീ പാലത്തിന്റെ വരവോടുകൂടി ഇവിടെ വല്ലാത്തൊരു മുന്നേറ്റം തന്നെയുണ്ടായി.
ജീവിതോപാധി
ആദ്യകാലത്ത് തുഛമായ കൂലിക്കാണ് ഇവിടുത്തെ ആളുകൾ ജോലിയെടുത്തിരുന്നത്. കയർ പിരിക്കുക , കരിക്കപ്പലിൽ പണിയെടുക്കുക തുടങ്ങിയവയായിരുന്നു പ്രധാന ഉപജീവനമാർഗം . എന്നാൽ പിന്നീട് കൊച്ചി കേന്ദ്രമായി , ടാറ്റ , ബർമാഷെൽ , കൊച്ചിൻ തുറമുറം തുടങ്ങിയവ വന്നതോടെ ഈ ദ്വീപിലെ 80% ആളുകൾക്കും മെച്ചപ്പെട്ട , സ്ഥിരമായ വരുമാനം ലഭിക്കുവാൻ തുടങ്ങി. വ്യാവസായികമായി വളരെ തളർന്ന ഒരു സ്ഥലമാണെങ്കിലും ഏറ്റവും അടുത്തുള്ള എറണാകുളത്തെ വ്യവസായിക വളർച്ചയിൽ സഹായിച്ചത് ഈ കൊച്ച് ദ്വീപുകാരാണ്.[1]. എന്നാൽ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെവരവോടുകൂടി ഈ പ്രദേശമാകെ ഒരു കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്.
.
പ്രധാന വ്യക്തികൾ
പോഞ്ഞിക്കര റാഫി - കേരള സാംസ്കാരിക ചരിത്രത്തിൽ തന്റേതായ സംഭാവനകൾ നല്കിയ ഇദ്ദേഹം സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട് [2]
ഗാസ്പർ ഡിസിൽവ - കൊച്ചി നിയമസഭയിലെ ആംഗ്ളോ-ഇന്ത്യൻ നോമിനി എം.എൽ.എ ആയിരുന്നു.
എബ്രഹാം മാടമാക്കൽ - സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനുമായിരുന്ന

