ചിന്തകള്‍ പറവകളേപ്പോലെ നിലം തൊടാതെ പറക്കുകയാണ് ഇന്നും.... എത്തിപ്പിടിക്കലുകളാണ് അവയുടെ ലക്ഷ്യം... ഇല്ലായ്മകളെ മനുഷ്യന്‍ എപ്പോഴും വെറുത്തിട്ടേയുള്ളു.... അതുകൊണ്ട് തന്നെ നിലം തൊട്ടുള്ള ഒരു യാത്ര അവന്‍ സ്വപ്നം കണ്ടിട്ടു കൂടി ഉണ്ടാവില്ല... കര കടന്ന്... കടല്‍ കടന്ന്..... ദൂരെയുള്ള ആ മാന്ത്രികക്കൊട്ടാരത്തിലെത്തി..... വാരിയെടുക്കാവുന്നത്ര നിധിയും കൊണ്ട് നാട്ടിലെത്തുന്ന ഒരു ദിവസമാകും ദിവാസ്വപ്നങ്ങളില്‍ക്കൂടി അവന്‍ കണ്ടിട്ടുണ്ടാവുക... മറ്റുള്ളവര്‍ക്കുള്ളതിനേക്കാള്‍ എല്ലാം ഒരുപടി മുകളില്‍ വേണം എന്നാഗ്രഹിക്കുന്ന നമ്മുടെ ലോകത്തിന് നഷ്ടമായിരിക്കുന്നത് എന്താണ്? ക്ഷമ... വിനയം.... സ്നേഹം...
അമ്മമാര്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാന്‍ നേരമില്ല...ഭാര്യമാര്‍ക്ക് ഭര്‍ത്താവിനെ പരിചരിക്കാന്‍ നേരമില്ല.... വിരുന്നിനെത്തുന്നവര്‍ക്ക് മുന്നില്‍ ഇഷ്ട സീരിയല്‍ തുറന്ന് വെച്ച് പരസ്യ സമയത്ത് മാത്രം സംസാരിക്കുന്ന വീട്ടുകാര്‍ക്ക് മുന്നില്‍, അമേരിക്കന്‍ പാവയേപ്പോലെ ഇരുന്ന് കൊടുക്കാന്‍ ആരാണിഷ്ടപ്പെടുക? ടി.വി. സീരിയല്‍ എന്ന യക്ഷിക്ക് മുന്‍പില്‍ സ്വന്തം ജീവിതം ആണ്ടുകളായി ഹോമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീപ്രേക്ഷകരുടെ (ചില പുരുഷ പ്രേക്ഷകരുടേയും) മനസ്സ് വേദനിക്കുന്നത് സ്വന്തം കുടുംബത്തേക്കുറിച്ചോര്‍ത്തിട്ടല്ല... മണിക്കൂറുകള്‍ക്ക് വിലപറഞ്ഞ് ഒരു സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക് അഭിനയിക്കാന്‍ പാഞ്ഞു നടക്കുന്ന നായികമാരുടെ ഗ്ളിസറിന്‍ കണ്ണീരിണ്റ്റെ അനസ്യൂത പ്രവാഹം കണ്ടിട്ട് മാത്രമാണ്......
കൂട്ടുകളെല്ലാം വിട്ട് മൊബൈല്‍ സുഹൃത്തിനോട് സല്ലപിക്കുന്ന ആധുനിക തലമുറ ഇതിനെല്ലാം ഒരു പടി മുകളിലാണ്..... എല്ലാം മറന്ന് കട്ടിലില്‍ മലര്‍ന്നു കിടന്ന് സെല്‍ഫോണ്‍ കാതോടും ചുണ്ടോടും ചേര്‍ത്ത്, ചുറ്റുപാടുകളില്‍ നിന്നും അകന്ന്, കൂട്ടുകാരിയോട് (കൂട്ടുകാരനോട്) തമാശ പറഞ്ഞ്.. തമാശ ആസ്വദിച്ച് ....ചിരിച്ചുല്ലസിക്കുന്ന ഭാവി വാഗ്ദാനങ്ങള്‍ക്ക് സമൂഹത്തോട് എന്ത് കടപ്പാടാണ് ഉള്ളത്...( വീട്ടുകാരോടൊ... ?) അച്ഛനമ്മമാരെ വീട്ടിലിട്ട് (വൃദ്ധസദനമാണ് ഉത്തരാധുനിക ഫാഷന്‍) നഗരത്തില്‍ കറങ്ങി ഹോട്ടല്‍ ഭക്ഷണവും കഴിച്ച് ഭാര്യയും മക്കളുമായി വരുന്നതിണ്റ്റെ സുഖം നുകരുന്ന ആധുനിക മനുഷ്യന്‍.....
കാലം മാറ്റത്തിണ്റ്റെ പാതയിലാണ്..... ഇപ്പൊളെണ്റ്റെ ഉള്ളില്‍ പണ്ടെങ്ങോ കേട്ട ഒരു വചനം ഓര്‍മ്മ വരുന്നുണ്ട്... "ഹേ, മനുഷ്യാ..! ജീവിതപാത നീണ്ട് പരന്ന് കിടക്കുകയാണെങ്കിലും അതൊരിക്കലും കൂട്ടിമുട്ടില്ലെന്ന് നീ കരുതുന്നുണ്ടോ..? പിന്നിട്ട വഴികള്‍ നീ വീണ്ടും കാണും... പക്ഷെ അന്ന് നീ ആയിരിക്കില്ല നായകന്‍... ഇന്നത്തെ ഊര്‍ജ്ജം അന്ന് നിനക്കുണ്ടാവണമെന്നുമില്ല...." കാലം തിരിച്ചടികള്‍ നല്‍കാന്‍ മറക്കുന്നില്ല... പകരം വീട്ടാനും.....
2 comments:
മനസ്സില്‍ എപ്പോഴോ തോന്നിയ ഒരു വിഷമം ഈ ഒരു പോസ്റ്റ് ഇട്ടതോടെ അല്‍പ്പമെങ്ങിലും മാറിക്കിട്ടി
ശരിയായി.....താങ്ക്യു
Post a Comment