“ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും നീണ്ട വാക്ക് ഏതാണ് ? “കഴിഞ്ഞ ദിവസം കയ്യില്‍ക്കിട്ടിയ ‘കോമ്പറ്റീഷന് വിന്നര്‍‘ എന്ന മാഗസിനിലാണ് ഒ.അബൂട്ടിയുടെ രസകരമായ ഈ ചോദ്യം കണ്ടത്. ലോകമെമ്പാടുമുള്ള ബ്ലോഗേഴ്സിനും ബ്ലോഗിനെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടി ഞാന്‍ ആ ചോദ്യവും ഉത്തരവും ബ്ലോഗിലൂടെ പങ്കു വെക്കുന്നു.
Chambers Dictionary, Oxford dictionary, webster's Third new international Dictionary തുടങ്ങിയ പ്രശസ്തങ്ങളായ ഡിക്ഷണറികളില് കാണാവുന്ന ഏറ്റവും നീണ്ട വാക്കും അതു തന്നെയാണെന്നാണ് ലേഖകന്‍ വാദിക്കുന്നത്. ഇനി ചോദ്യത്തിന് ഉത്തരം അറിയേണ്ടേ ?
' pneumonoultramicroscopicsilicovolcanoconiosis' ഇതാണ് ആ വാക്ക്. ഇതെങ്ങനെയാണ് ഉച്ചരിക്കുന്നതെങ്ങനെയെന്നല്ലേ... ? ദാ പിടിച്ചോ ഉച്ചാരണം “ ന്യു-മനോ-അള്‍ട്ര-മൈക്-റോ-സ്കോപിക്-സിലി-കോ-വൊള്-കാനോ-കോ-ണി-ഓസിസ്. ” (ലേഖകന്‍ തന്നെയാണ് ഉച്ചാരണവും തന്നിരിക്കുന്നത്.) 45 അക്ഷരങ്ങളാണ് ഈ വാക്കിലുള്ളത്. ഇതൊരു ശ്വാസകോശ സംബന്ധമായ രോഗമാണത്രേ. ഖനിയിലെ പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് മൂലം ഖനിത്തൊഴിലാളികള്ക്കാണ് ഈ രോഗം കണ്ടു വരുന്നതത്രെ.
അങ്ങനെയെങ്കില്‍ ഈ രോഗം നമ്മുടെ നാട്ടിലും കാണണമല്ലോ. കാരണം ഈ പേരില്‍ നിന്ന് വായിച്ചെടുക്കാവുന്ന ഒരു സംഗതി ഇതൊരു ചെറിയ മണല്പ്പൊടികളില് നിന്നും ഉണ്ടാവുന്ന രോഗമാണെന്നാണ്. എങ്കില്‍ ഈ രോഗം മണല്‍ വാരുന്നവര്‍ക്കും പാറമടയില്‍ ജോലിയെടുക്കുന്നവര്‍ക്കും റോഡുപണിക്കാര്ക്കുമൊക്കെ വരുന്നുണ്ടാവണം. ഇത്ര വലിയ പേരുള്ള രോഗമായതിനാലായിരിക്കണം പേര് അത്ര വ്യാപകമായിരുന്നത്. (ശ്വാസകോശ സംബന്ധമായ രോഗമാണിതെന്നതിനാല്‍ രോഗി ഈ പേരു പറഞ്ഞാല്‍ ഐ.സി.യു വിലേക്ക് മാറ്റേണ്ടിവരുമെന്നതില് സംശയമില്ല.)
ഇതേ ചോദ്യത്തിന് ചിലര്‍ തമാശ രൂപത്തില്‍ ഇംഗ്ലീഷിലെ ഏറ്റവും നീണ്ട വാക്ക് 'Smiles' ആണെന്ന് മറുപടി തന്നേക്കാമെന്നും ലേഖകന്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. (ഈ വാക്കിലെ ആദ്യത്തെയും അവസാനത്തെയും 'S' കള്‍ക്കിടയില്‍ ഒരു ' mile ' ഉള്ളതുകൊണ്ടാണ് അവര്‍ ഇങ്ങനെ പറയുന്നത്. ) പക്ഷെ അവിടെയും അദ്ദേഹം വിട്ടുകൊടുക്കുന്നില്ല. അങ്ങനെ നോക്കിയാലും ഇംഗ്ലീഷിലെ ഏറ്റവും വലിയ വാക്ക് അതെല്ലത്രെ. ' beleaguered ' (സൈന്യത്താല്‍ വലയം ചെയ്യപ്പെട്ട) എന്ന വാക്കിനാണ് കൂടുതല്‍ നീളം എന്നാണ് അദ്ദേഹത്തിന്റെ വാദം. കാരണം 'be' ക്കും 'red' നും ഇടയിലായി ഒരു ‘ league ‘ ഉണ്ടെന്നും ‘league‘ എന്ന വാക്കിന് ‘മൂന്നു മൈല്‍‘ എന്നാണ് അര്‍ത്ഥമെന്നുമാണ് അദ്ദേഹം പറയുന്നത്. ശരിയല്ലേ ? ഒരു മൈലിനാണോ മൂന്നു മൈലിനാണോ നീളം കൂടുതല്‍ ?
ഇനി ഒരു ചെറിയ ചോദ്യം. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ‘ചൈനീസ് മാന്ഡാരിന്’ ആണെന്ന് എല്ലാവര്ക്കും അറിയാം. ഏറ്റവും കൂടുതല്‍ അക്ഷരങ്ങളുള്ള ഭാഷയും അതു തന്നെ. എന്നാല്‍ എന്റെ ചോദ്യം അതല്ല.
“ഏതു ഭാഷയിലാണ് ഏറ്റവും കൂടുതല്‍ വാക്കുകളുള്ളത്....? "
17 comments:
ഏത് ഭാഷയിലാണ് ഏറ്റവും കൂടുതല്‍ വാക്കുകള്‍ ഉളളത്...?
ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വലിയ വാക്ക് penumono... എന്നു പറയാന്‍ പറ്റുമോ എന്നറിയില്ല..(നീളം കൊന്റു ശരിയായിരിക്കാം) കാരണം ഇത് ഒരു technical വാക്ക് അല്ലേ..
honorificabilitudinitatibus (സ്പെല്ലിംഗ് കൃത്യമായി ഓര്‍മ്മയില്ല) എന്നൊരു വാക്ക് നേരത്തെ കേട്ടിരുന്നു. To honour എന്നാണ് അര്‍ഥം വരുന്നത് . സാഹിത്യത്തില്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ Concise Oxford Dictionary-ല്‍ നോക്കിയിട്ട് കാണാന്‍ പറ്റിയില്ല.
ഈ പോസ്റ്റ് വായിച്ചപ്പോല് എഴുതി എന്നുമാത്രം.
ഏറ്റവും കൂടുതല്‍ വാക്കുകളുള്ളത് മലയാളത്തില്‍ തന്നെയാവും.. ഒരു വൈല്‍ഡ് ഗസ്സ്...
കൃഷ് |krish
ഏറ്റവും കൂടുതല്‍ വാക്കുകളുള്ള ഭാഷ ഏത് എന്ന തരത്തില്‍ ഒരന്വേഷണം ഉണ്ടായിട്ടില്ല എന്നു തോന്നുന്നു. മലയാളം തന്നെയാവാനാണ് സാധ്യത. വാക്കുകള്‍ ഇതരഭാഷകളില്‍ നിന്ന് കടമെടുക്കാനും സ്വന്തം പോലെ ഉപയോഗിക്കാനും മടികാണിക്കാത്ത ഭാഷകള്‍ നിരന്തരം വൊക്കാബുലറി പുതുക്കിക്കൊണ്ടിരിക്കും. മലയാളവും ഏതാണ്ട് അത്തരത്തിലൊരു ഭാഷയാണ്.
floccinaucinihilipilification
English : 600,000
German : 125,000
French : 110,000
Malayalam : 65000
ലെഫ്റ്റീന്ന് വായിച്ചാലും റൈറ്റീന്ന് വായിച്ചാലും ഒരുപോലിരിക്കുന്ന ഏറ്റവും വലിയ ഒറ്റവാക്ക് Malayalam ആണോ?
വളരെ നന്നായി ഹരിസാര്‍
ഹലോ
കൊള്ളാം.
അറബിയിലെ ഒരുവാക്കിനു 200നുമേല്‍ വ്യത്യസ്ഥ അര്‍ത്ഥമുണ്ടെന്നു കേട്ടിട്ടുണ്ട്. എന്തായാലും ഏറ്റവും കൂടുതല്‍ ദ്വയാര്‍ത്ഥമുള്ള വാക്കുകള്‍ മലയാളത്തിലാകും.
വട്ടായി................
പുതിയ കുറച്ച് അറിവുകള്‍...ആശംസകള്‍
നല്ല അറിവുകള്‍...ആശംസകള്‍
ആശംസകള്‍
അറിവിനു നന്ദി. ഒടുക്കത്തെ ചോദ്യത്തിനു മാഷില്‍ നിന്നു തന്നെ മറുപടി പ്രതീക്ഷിക്കട്ടേ?
അറിയാത്തതു മറ്റുള്ളവരോടു നേരേ ചോദിച്ചാല്‍ പോറേ, വളഞ്ഞവഴി വേണോ..?
ഹല്ലപിന്നെ, മനുഷേനെ കറക്കുന്ന ചോദ്യങ്ങളും കൊണ്ടു വരും...
ഇംഗ്ലീഷിലായിരിക്കും കൂടുതൽ വാക്കുകൾ ഉള്ളത്...
ഏതെങ്കിലും ഖനിത്തൊഴിലാളി തന്റെ രോഗത്തിന്റ് ആ നീണ്ട പേരുച്ചരിച്ച് തീരുന്നതിനു മുൻപേ വടിയായിട്ടുണ്ടാകും..!!
ഭാഷയിലെ ഏറ്റവും നീളമേറിയ വാക്കിന്റെ പിന്നാലെ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: ആ വാക്കിന്റെ ഉഛാരണ- ശുദ്ധിയും സ്വരഭംഗിയും ചോര്‍ന്ന് പോവുന്നു;നീളം കൂടുമ്പോള്‍ നട്ടെല്ലിന്റെ ഉള്‍ബലവും കുറയുന്നതായി പറയപ്പെടുന്നു.മാതൃഭാഷ മാത്രമറിയുന്നവര്‍ മറ്റുഭാഷ സംസാരിക്കുന്നവരോട് ആംഗ്യഭാഷയില്‍ സംവദിക്കുന്നത് കണ്ട് അന്തം വിട്ട് പോകുന്നവരാണു നമ്മള് !!
ഹരിസാറിന്റെ ശൈലി എനിക്ക് ഇഷ്ടമായി .....
നല്ല ബ്ലോഗ് ..
Post a Comment