Tuesday, January 02, 2007
സദ്ദാമിന്റെ ധീരത നമുക്കു മറക്കാതിരിക്കാം.
ഞങ്ങള്‍ കൊച്ചിക്കാര്‍ എന്ന ബ്ലോഗില്‍ ബുഷിന്റെ കോലത്തിന്‍ കല്ലെറിയുന്ന പടം കണ്ടപ്പൊഴാണ് വെറുതെ സദ്ദാമിനെ കുറിച്ച് സെര്‍ച്ച് ചെയ്തത്. സൈറ്റുകളൊന്നില്‍ കണ്ട, മൊബൈലുകളിലൂടെ കണ്ട, സദ്ദാമിന്റെ മരണം വല്ലാത്ത വേദനയുളവാക്കി. മരണത്തെ മുന്നില്‍ക്കണ്ടിട്ടും, ധീരതയോടെ അതിനെ നേരിട്ട, ആദര്‍ശത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതിരുന്ന ആ ധീരന് എന്റെ അശ്രുപ്രണാമം... എന്തൊരു ചങ്കൂറ്റമാണ് ആ മനുഷ്യന്...? എന്തൊരു തീഷ്ന്ണയാണ് ആ മനുഷ്യന്റെ കണ്ണുകളില്‍...? വാക്കിന് വ്യവസ്ഥ വേണം എന്ന് പറയുമ്പോള്‍ ഇനി നമ്മുടെ മുന്നില്‍ ആ മുഖം ഓര്‍മ്മ വരും....
Subscribe to:
Post Comments (Atom)
4 comments:
ധീരനായ സദ്ദാമിന് വിട..........
ഈശ്വരന്‍,
സദ്ദാം ആദര്‍ശ ധീരനോ? ഏനിക്ക് നിങ്ങളോട് സഹതാപമാണ്. ഒരു school teacher ഇങ്ങനെ പറയുന്നതില്‍ വിഷമവും. ഇനിയും search ചെയ്യൂ അപ്പോള്‍ മനസ്സിലാകും.
നിങ്ങള്‍ വഴി തടയാനും CITI Bank ന് കല്ലെറിയാനും കൂടിയില്ല എന്ന് ഞാന്‍ വിചാരിക്കുന്നു.
അരുണ്‍
സദ്ദാം ആദര്‍ശ ധീരനാണെന്ന് ഹരി പറഞ്ഞില്ലല്ലോ അരുണേ, തൂക്കുമരത്തിനു മുന്‍പില്‍ നില്‍ക്കുമ്പൊഴും അയാളുടെ കണ്ണില്‍ കണ്ട ധീരതയെക്കുറിച്ചല്ലേ പറഞ്ഞുള്ളൂ.
എന്തിനാ എഴുതാപ്പുറം വായിച്ച് ആളുകളെ അധിക്ഷേപിക്കുന്നത്?
തൂക്കുമരത്തിന്റെ മുന്‍പില്‍ നില്‍ക്കുമ്പോഴും സദ്ദാം കാട്ടുന്ന ധീരത പ്രശംസാര്‍ഹം തന്നെ. എന്നാലും ജീവിതത്തില്‍ കാട്ടിയ ക്രൂരതകള്‍ ഒര്‍ക്കുമ്പോള്‍ മരണം സദ്ദാമിന്റെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയായിപ്പോയി എന്ന് കരുതുന്ന ആളാണ് ഞാന്‍.
Post a Comment