1582 ല്‍ ഗ്രിഗറി എന്ന മാര്‍പ്പാപ്പയാണ് നാം ഇന്ന് കാണുന്ന തരത്തിലുള്ള കലണ്ടര്‍ അവതരിപ്പിച്ചത്. ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ആ വര്‍ഷം തന്നെ ഇതു പിന്തുടര്ന്നു. എന്നാല്‍ ബ്രിട്ടന് 1751-ലാണ് ഇത് അംഗീകരിച്ചത്. പക്ഷെ ആ സമയം, ജൂലിയന്‍ കലണ്ടറും ഗ്രിഗോറിയന്‍ കലണ്ടറും തമ്മില്‍ 12 ദിവസത്തെ വ്യത്യാസമുണ്ടായിരുന്നു. അത് കൊണ്ടുതന്നെ 1752 സെപ്റ്റംബര്‍ 2 ണ്റ്റെ പിറ്റേ ദിവസം സെപ്റ്റംബര്‍ 14 എന്ന് പരിഗണിച്ച് കൊണ്ടാണ് ബ്രിട്ടന് പുതിയ കലണ്ടറിനെ എതിരേറ്റത്. റഷ്യയാകട്ടെ ഈ കലണ്ടര്‍ 1917 ലാണ് അംഗീകരിച്ചത്.
സൂര്യനെ ചുറ്റാന്‍ ഭൂമിക്ക് യഥാര്‍ത്ഥത്തില്‍ മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ദിവസം ആവശ്യമില്ല. 365.2422 എന്നതാണ് കുറച്ച് കൂടി കൃത്യമായ കണക്ക്. ഇത് പരിഗണിക്കുമ്പോള്‍ എ.ഡി.4000, എ.ഡി.8000 വര്‍ഷങ്ങളിലെ ഫെബ്രുവരിയില്‍ ൨൯ ദിവസം ഉണ്ടാവില്ല. എല്ലാ വര്‍ഷത്തേക്കും വേണ്ടി പുതിയ പുതിയ കലണ്ടറുകള്‍ വാങ്ങുന്നതൊഴിവാക്കാന്‍ ചില പരിഷ്ക്കാര നിര്ദ്ദേശങ്ങല് ഉയര്‍ന്നു വന്നിട്ടുണ്ട്.... ഒരു സ്ഥിരം കലണ്ടര്‍... അതില്‍ ഓരോ വര്‍ഷത്തേയും 28 ദിവസങ്ങള്‍ വീതമുള്ള 13 മാസങ്ങളായി വിഭജിക്കാനാണ് ഒരു നിര്‍ദ്ദേശം. പതിമൂന്നാമത്തെ മാസത്തിന് സോള്‍ എന്നു പേര് നല്കി ജൂണിനും ജൂലായ്ക്കും ഇടയില്‍ ഉള്‍പ്പെടുത്തണമത്രേ... മാസങ്ങള്‍ക്ക് പകരം നമ്പറുകള്‍ മതിയെന്നും അഭിപ്രായമുണ്ട്. പക്ഷെ അവസാന മാസത്തിന് ശേഷം വരുന്ന 365ആം ദിവസത്തെ (28 * 13 = 364) മാസത്തിലോ ആഴ്ച്ചയിലോ ഉള്‍പ്പെടുത്തരുതെന്നാണ് വാദം. ലീപ് ഇയറില്‍ കൂടുതലായി വരുന്ന ദിവസത്തെ ജൂണ്‍ 28-ന് ശേഷം പരിഗണിക്കാമെന്നും എന്നാല്‍ ആ ദിവസത്തെയും മാസത്തിലോ ആഴ്ച്ചയിലോ ഉള്‍പ്പെടുത്തരുത് എന്നും പരിഷ്ക്കാര നിര്‍ദ്ദേശകര്‍ പറയുന്നു. അങ്ങനെയൊരു കലണ്ടര്‍ പ്രയോഗത്തില്‍ വന്നാല്‍ ഓരോ മാസവും ഞായറാഴ്ച്ച തുടങ്ങി ശനിയാഴ്ച്ച അവസാനിക്കുകയും ചെയ്യുമത്രേ....
അപ്പോള്‍ ഒരു സംശയം...ആരുടെ തലയിലുദിച്ച ബുദ്ധിയിത്...? ഉച്ചക്കിറുക്കെന്ന് ഇതിനെ വിളിച്ചു പോയാല്‍, എണ്റ്റെ ഗ്രിഗറി പിതാവേ, അങ്ങുണ്ടല്ലൊ എനിക്ക് വേണ്ടി വാദിക്കാന്‍... ? പരിഷ്ക്കരിച്ച് പരിഷ്ക്കരിച്ച് , ഈ മഹാന്മാര് , ഹരിക്കാന്‍ എളുപ്പത്തിന് ആഴ്ച്ച ഏഴില്‍ നിന്നും വെട്ടിക്കുറച്ച് അഞ്ചാക്കി മാറ്റുമോ ആവോ ?
Tuesday, November 28, 2006
Subscribe to:
Post Comments (Atom)
7 comments:
ഹരിമാഷേ,
കമന്റുകള്‍ ‘പിന്മൊഴികളി’ലെത്തുന്നില്ലെന്ന് തോന്നുന്നു.
സെറ്റിങ്ങ്സില്‍ പോയി കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ് pinmozhikal @ gmail.com എന്നാക്കൂ..
അതുപോലെ ബ്ലോഗ് സെന്‍ഡ് അഡ്രസ്സൂം അങ്ങനെ ആക്കിയാല്‍ മാഷിന്റെ പുതിയ പോസ്റ്റ് വരുമ്പൊത്തന്നെ മറ്റ് മലയാളം ബ്ലോഗര്‍മാര്‍ക്ക് അറിയാന്‍ പറ്റും.
ഇതുപോലുള്ള ലേഖനങ്ങള്‍ തുടരുക. ആശംസകള്‍.
ചുമ്മാ പറഞ്ഞതാ..
കമന്റിട്ടാലല്ലേ പിന്മൊഴിയില് വരൂ!!
ഇട്ടപ്പൊ വന്നു. അതുകൊണ്ട് ഒരു സെറ്റിങ്ങും മാറ്റണ്ട.
ഹരിമാഷേ, നല്ല ചിന്തയാണല്ലോ. 12 നു പകരം 13 ശംബളം ഒരു വര്‍ഷത്തില്‍, നല്ലതല്ലേ?. പിന്നെ അനാഥകുട്ടികളായ ചില ദിവസങ്ങള്‍. അന്നു ജോലി ഉണ്ടൊ അവൊ? എം. ഡി. യോട് ചോദിക്കാം.
-സുല്‍
സുല്ലേ... പറഞ്ഞതിന് സുല്ല് കേട്ടോ... സുല്ല് ഇത്രക്ക് ചിന്തിക്കുമെന്ന് ചിന്തകര്‍ പൊലും ചിന്തിച്ചിട്ടുണ്ടാകില്ല. പിന്നെ ഇപ്പറഞ്ഞത് എം.ഡി. കേള്‍ക്കണ്ടാട്ടോ... ഈ വാര്‍ത്ത കേട്ടാലുള്ള എം.ഡി. യുടെ നെഞ്ചിടിപ്പ് എനിക്ക് ഇവിടെയിരുന്ന് കേള്കാംപക്ഷെ, സുല്ലേ, ഇത് ആര്‍ക്ക് അംഗീകരിക്കാന്‍ ആകും? സുല്‍ പറഞ്ഞ പോലെ അനാഥക്കുട്ടികളായ ദിവസങ്ങളെ എങ്ങനെ നാം ഒാര്‍ത്തിരിക്കും? എന്തായാലും ചിന്തകരുടെ ഈ ചിന്ത മണ്ടത്തരമാകുമെന്നതില് എനിക്കും സംശയമില്ലാട്ടൊ...
അവര്‍ ഒരു വഴിക്കു ചിന്തിക്കട്ടെ. ആ ചിന്തയെപറ്റി ചിന്തിച്ച് നമ്മുക്കൊരുവഴിക്കാകാം. പിന്നെ എല്ലാരും എല്ലാം വലിച്ചെറിയുമ്പോള്‍ നമ്മുടെ ചിന്തകളും നമ്മുക്കു കുഴിച്ചുമൂടാം. പിന്നെ അത് റി-സൈക്കിള്‍ ബിന്നെല്‍ നിന്നും എടുത്തു കളഞ്ഞ് ഒന്ന് ഡിഫ്രാഗ് ചെയ്യാം. പിന്നെ ഇനി വലിച്ചെറിയാനുള്ള മറ്റൊന്നിനെയോര്ത്ത് തലപുകക്കാം. ആ പുകയും കാറ്റുമേറ്റ് ജീവിതം തള്ളി നീക്കാം. മരിക്കുവോളം. എന്നിട്ട് പോയി ഈശ്വരനെ കാണാം.
-സുല്‍
thanks sul...
Post a Comment